Chapter Title : മനപ്പൂർവ്വമല്ലാതെ 2
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ റൂമിലെ ലൈറ്റ് തെളിഞ്ഞപ്പോഴാണ് ഞാൻ എണീറ്റ് നോക്കിയത്, അമ്മയും ചേച്ചിയും എന്റെ റൂമിൽ നിൽപ്പുണ്ട്, ഉറക്കച്ചടവിൽ ആയതുകൊണ്ടു എന്തിനാണ് അവര് വന്നതെന്ന് എനിയ്ക്കു മനസിലായില്ല
അമ്മ മെല്ലെ എന്റെ കട്ടിലിൽ വന്നിരുന്നു എന്റെ തലമുടിയിലൂടെ കയ്യോടിച്ചു, അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞട്ടുണ്ട് ,
ചേച്ചി അപ്പോഴും വാ പൊത്തി പിടിച്ചു വരുന്ന കരച്ചിൽ അടക്കി പിടിക്കുകയാണ്,
എനിയ്ക്കു കാര്യം എന്താണെന്നു മനസിലായില്ല .!
'അമ്മ മെല്ലെ എന്റെ തലമുടി തടവി, ഞാനും അമ്മയും ചേച്ചിയും കൂട്ടുകാരെ പോലെ ആയിരുന്നു, അതുകൊണ്ടു തന്നെ ഇവരുടെ പ്രവർത്തി എന്നെ ഭയപ്പെടുത്തി
" മോൻ 'അമ്മ പറയുന്നത് കേട്ട് ഒച്ചപ്പാടൊന്നും വെക്കരുത്,.!" 'അമ്മ എന്നോട് പറഞ്ഞു
" എന്താമ്മേ..!" ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരിന്നു
" അതേ, മോനെ ഇവിടെ ആക്കിയിട്ടു അനു പോയില്ലേ, അവൾക്കു ചെറിയൊരു ആക്സിഡന്റ് സംഭവിച്ചു, അവളുടെ സൈക്കിൾ ഒരു കാറുമായി ചെറുതായി മുട്ടി, മോൻ പേടിക്കുന്ന പോലെ ഒന്നുമില്ല, അവളെ നമ്മുടെ സുധീന്ദ്ര ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയട്ടുണ്ട്..!" 'അമ്മ ഇതും പറഞ്ഞു എന്നെ അമ്മയുടെ മാറിലേക്ക് അടുപ്പിച്ചു
സത്യത്തിൽ എനിയ്ക്കു എന്ത് പറയണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു.!
കരയണമെന്നുണ്ട് പക്ഷെ കരച്ചിൽ പുറത്തേയ്ക്കു വരുന്നില്ല, തലയാകെ പെരുക്കുന്നു,
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അമ്മയുടെ മാറിലേക്ക് ഒരു മരപ്പാവ കണക്കെ കിടന്നു
" അച്ഛൻ ഇപ്പൊ വരും, അച്ഛന്റെ കൂട്ടുകാരനാണ് അനുവിന്റെ അച്ഛൻ രംഗനാഥൻ അങ്കിൾ, അച്ഛൻ ഹോസ്പിറ്റലിൽ പോവുന്നുണ്ട്, ഞങ്ങളും എല്ലാരും പോവുന്നുണ്ട്, സീരിയസൊന്നും ഇല്ലാന്നാ പറഞ്ഞേ , മോൻ വരുന്നുണ്ടോ..!"
അമ്മ എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു
ഞാൻ പെട്ടെന്ന് ഒര്കക്ഷരം മിണ്ടാതെ അമ്മയെ തള്ളി മാറ്റി ,
കട്ടിലിൽ നിന്ന് ഇറങ്ങി ,
ഞാൻ ഇടയ്ക്കു വേച്ചു പോയപ്പോൾ എന്റെ ചേച്ചി പിടിക്കാൻ വന്നു,
ഞാൻ അവളുടെ കൈ തട്ടി മാറ്റി ,
ഞാൻ വേഗം ഒരു യന്ത്രം കണക്കെ എന്റെ ഡ്രെസ്സെല്ലാം എടുത്തിട്ടു,
ഞാൻ എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ,
ഞാൻ ഡ്രെസ്സെല്ലാം ഇട്ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ ഒരു
💬 Comments
View all comments