0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

വന്നു, കോറിയോഗ്രഫി രജിത ടീച്ചർ തന്നെയായതു കൊണ്ട് , സീന് കൊഴുപ്പേകാൻ ടീച്ചർ ഒറിജിനൽ ഒരു തീക്കുണ്ഡം തന്നെ റെഡിയാക്കി, അഗ്നിയെ സാക്ഷി നിർത്തി ഞാൻ അങ്ങനെ അനുവിനെ ആ മോതിരമണിയിച്ചു , ഞാൻ വിറച്ചു വിറച്ചാണ് മോതിരമിട്ടത്, ഇട്ടു കഴിഞ്ഞു ആണ് സദസ്സിലുള്ള തന്റെ അച്ഛനെയും അമ്മയേം അനു ഒന്ന് പാളി  നോക്കിയോ? അതോ എനിയ്ക്കു തോന്നിയതാണോ

എന്തായാലും നാടകം വന്ന വിജയമായിരുന്നു, ഞങ്ങൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു

നാടകം കൂടി കഴിഞ്ഞതോടെ ഞാനും അനുവും ഏകദേശം ഒന്നായ മട്ടായി കഴിഞ്ഞിരുന്നു,

ഒരു പുതുപെണ്ണിന്റെ എല്ലാ ഭാവഭേദവും ഞാനവളിൽ കണ്ടു,

ഞാൻ അന്നാദ്യമായി എന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും  അനുവിനെ പരിചയപ്പെടുത്തി കൊടുത്തു,

കണ്ട ആ നിമിഷത്തിൽ തന്നെ അവരെ രണ്ടുപേരെയും അവൾ ചാക്കിലാക്കി,

ചേച്ചിയെന്നോട് എന്റെ സെലെക്ഷൻ സൂപ്പറായെന്നു പിന്നീട് തട്ടിക്കൊണ്ടു പറഞ്ഞിരുന്നു

നാടകത്തിന്റെയും, യുവജനോത്സവത്തിന്റെയും  അവസാനത്തോടെ അനുവിനെ ഒറ്റയ്ക്ക് കിട്ടാനുള്ള അവസരങ്ങൾ നന്നേ കുറഞ്ഞിരുന്നു, എന്നാലും കിട്ടുന്ന ചെറിയ ചെറിയ അവസരങ്ങളിൽ ഞങ്ങൾ തൊട്ടും പിടിച്ചും, ഉമ്മവെച്ചും ആഘോഷമാക്കി

മൂന്നാഴ്ചകൊണ്ട് അവസാനവർഷ പരീക്ഷയുടെ ചൂടുവന്നു ഞങ്ങളെല്ലാവരും പരീക്ഷ തിരക്കിലേയ്ക് മറിഞ്ഞു, അനുവിനെ കാണാനുള്ള അവസരങ്ങൾ വിരലിൽ എണ്ണാവുന്നവയായി ചുരുങ്ങി, എനിയ്ക്കു പിന്നെയുള്ള അകെ ആശ്വാസം അവൾ അന്ന് വിട്ടു പോയ അവളുടെ ഗന്ധമുള്ള ആ ടവൽ മാത്രമായി, അത് എന്റെ ഒരു സന്തതസഹചാരിയായി മാറിയിരുന്നു, അതിലെ അവളുടെ ഗന്ധം എന്നെ ഓരോ നിമിഷവും അന്ധമാക്കി കൊണ്ടേ ഇരുന്നു

പരീക്ഷകൾ ഓടിമറഞ്ഞുകൊണ്ടിരുന്നു , അവസാന പരീക്ഷയും കഴിഞ്ഞു ഞാൻ ഓടി,

അവളെ ഒരു നോക്ക്

💬 Comments

View all comments