Chapter Title : മനപ്പൂർവ്വമല്ലാതെ 2
പിന്നാലെ വന്ന കാറിന്റെ ടയർ കയറി കുട്ടിയുടെ എടുപ്പല്ലെല്ലാം തകർന്നു , ഞങ്ങൾ അത് ശെരിയാക്കിയെങ്കിലും, ഞരമ്പുകൾക്കു സാരമായ പരുക്കുകൾ ഉള്ളത് കൊണ്ട്, കുട്ടിയുടെ അരയ്ക്കു കീഴ്പോട്ടു ഇപ്പോൾ തളർന്ന അവസ്ഥയാണ്., പിന്നെ മറ്റൊരു ടയർ മൂന്നു വാരിയെല്ലാണ് ഒടിച്ചിരുന്നത്, അതിൽ ഒരു പീസ് ലങ്‌സും, ഹാർട്ടിനും സാരമായ മുറിവുകൾ നൽകിയിട്ടുണ്ട്, ഈയൊരു അവസ്ഥയിൽ ഞങ്ങൾക്കു ഒന്നും പറയാൻ പറ്റില്ല ,
ബട്ട് ഡോണ്ട് വറി , റിക്കവർ ചെയ്യാനും 50-50 ചാൻസ് ഉണ്ട്, സൊ ലെറ്റ് ആസ് പ്രെയ്.!"
ഡാക്ടർ അനുവിന്റെ അച്ഛന്റെ പുറത്തു തട്ടി പറഞ്ഞുകൊണ്ട് പോയി
അവർ അകെ തകർന്നു പുറത്തിട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു,
ഞാൻ അപ്പോഴും ആ വാതിലിലൂടെ അവളെ നോക്കികൊണ്ടിരുന്നു, അവൾ ഇടയ്ക്കിടയ്ക്ക് എന്നെയും,
ഞാൻ രണ്ടാഴ്ചയോളം ആ ഹോസ്പിറ്റലിൽ തന്നെയായിരുന്നു വാസം,
അവസാനം അവളുടെയും എന്റെയും വീട്ടുകാരുടേ , നിർബന്ധം സഹിക്കവയ്യാതെ ഞാൻ തിരിച്ചു സ്കൂളിൽ പോയി തുടങ്ങി,
സ്കൂളിലുള്ള ടീച്ചർമാർ അടക്കം എല്ലാവരും എന്നെ ദയനീയതയോടെ നോക്കി, ഇതിനകം തന്നെ എന്റെയും അവളുടെയും സ്നേഹം എല്ലാവരും അറിഞ്ഞിരുന്നു, ഞാനതു അറിഞ്ഞതായി ഭാവിച്ചില്ല,
ക്ലാസ്സിൽ പഠിക്കാൻ മിടുക്കിയായിരുന്ന അനുവിന് ഈ ക്ലാസ്സെല്ലാം മിസ്സാവുമല്ലോ എന്ന ചിന്ത എന്നെ പിന്നെ ദിവസവും ക്ലാസ്സിലേക്ക് എത്തിച്ചുകൊണ്ടേ ഇരുന്നു, വളരെ കൃത്യമായി കഴിഞ്ഞു പോയ ക്ലാസ്സിന്റെ വരെ നോട്ടുകൾ ഞാൻ അവൾക്കായി എഴുതി തയ്യാറാക്കി ,
എന്റെ ചിന്താഗതി ആകപ്പാടെ താളം തെറ്റിയ അവസ്ഥ ആയിരുന്നു,
ഈ ലോകം മുഴുവൻ അവൾ ചിലപ്പോൾ തിരിച്ചുവരില്ല എന്ന് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല,
അവൾ തിരിച്ചു വരുമ്പോൾ പരീക്ഷയെഴുതാനായി ഞാൻ നോട്ടുകൾ വളരെ വൃത്തിയാക്കി തയ്യാറാക്കി, ക്ലാസ് കഴിഞ്ഞാൽ ഞാൻ നേരെ അവളെ കാണാനായി ഹോസ്പിറ്റലിലേക്ക് ഓടും, ആ വാതിൽ പടിയിൽ അവളെയും നോക്കി ഞാൻ അങ്ങനെ നിൽക്കും ,
സത്യത്തിൽ എന്റെയാ നിൽപ് കണ്ടു നിൽക്കാൻ പറ്റാതെ അനുവിന്റെ 'അമ്മ പലപ്പോഴും എന്റെ അടുക്കൽ വന്നു പൊട്ടി കരഞ്ഞട്ടുണ്ട്,
എന്നെ പക്ഷെ അതൊന്നും ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു, ക്ലാസും ഹോസ്പിറ്റലുമായി ഒരു മാസം അങ്ങനെ കൊഴിഞ്ഞുപോയി,
💬 Comments
View all comments