Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഇപ്പോൾ അവളുടെ കൂടെ ബൈ സ്റ്റാൻഡറായി ഒരാൾക്ക് എപ്പോഴും നിൽകാം എന്ന അവസ്ഥയായി, രാവിലെ ക്ലാസ്സുകഴിഞ്ഞാൽ വൈകിട്ട് നാല് മണിയ്ക്ക് ഞാൻ ഓടി അവളുടെ അടുത്തെത്തും, അന്ന് നടന്ന കാര്യങ്ങളും, നോട്ടുകളും അവളെ പറഞ്ഞു ഞാൻ കേൾപ്പിക്കും, രാത്രി എട്ടുമണിവരെയെ എന്നെ അവർ നിർത്തിയിരുന്നുള്ളു,
എന്റെ ഈ പ്രവർത്തി ആദ്യം അച്ഛൻ എതിർത്തെങ്കിലും എന്റെ അമ്മയും ചേച്ചിയും എന്തോ പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചു,
അനു മെല്ലെ മെല്ലെ ആണെങ്കിലും മെച്ചപ്പെട്ടു വന്നു, രണ്ടു മാസം കൊണ്ട് അവൾ ഒന്ന് രണ്ടു വാക്കുകൾ പറയാൻ പറ്റുന്ന അവസ്ഥയായി,
പക്ഷെ അവളെ അപ്പോഴും എന്ത്കൊണ്ടാണ് ഐ.സി.യുവിൽ നിന്ന് മാറ്റാത്തതു എന്ന് എനിയ്ക്കു മനസിലായില്ല,
അങ്ങനെ നാലു മാസം എന്റെ ദിനചര്യ തന്നെ അനുവായി മാറി,
ക്ലാസുള്ള ദിവസങ്ങൾ രാവിലെ ക്ലാസ്സിലും വൈകിട്ട് നാലു മുതൽ എട്ടുവരെ അനുവിന്റെ അടുത്ത് ഹോസ്പിറ്റലിലും,
അല്ലാത്ത ദിവസങ്ങളിൽ അവളുടെ അടുത്ത് മാത്രമായും ഞാൻ തള്ളിനീക്കി,
സത്യത്തിൽ എനിയ്ക്കു ഇത് ഒരു തരത്തിലും മടുപ്പു ഉണ്ടാക്കിയിരുന്നില്ല,
അവളുടെ അടുത്ത് നിന്ന് മാറുമ്പോൾ മാത്രം എനിയ്ക്കു നെഞ്ചിനകത്തു എന്തോ ഭാരം കയറ്റി വെച്ചപോലെ ഒരു ഫീലിംഗ് അനുഭവപെട്ടു,
ഇത്രയും നാളും ഞാൻ അവളെ പ്രണയിച്ചതിനേക്കാൾ ഈ അഞ്ചു മാസമായി ഞാൻ അവളെ പ്രണയിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, അവളുടെ അടുത്തിരുന്നു ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും അവൾ കണ്ണുകൊണ്ടു എനിയ്ക്കു മറുപടി തന്നുകൊണ്ടിരുന്നു,
വേറാർക്കും മനസിലാവാത്ത ഞങ്ങളുടെ മാത്രം ഭാഷ
ഒരു ബുധനായാഴ്ച , കൃത്യമായി പറഞ്ഞാൽ മാർച്ച് 23, 2005, അനുവിന് രാത്രി എന്തെല്ലാമോ വിഷമങ്ങൾ ഉണ്ടായി,
അവൾ ചോര ഛർദിച്ചു,
അവളുടെ ഹാർട്ടിലുണ്ടായ മുറിവ് ഇന്റെർണൽ ബ്ളീഡ് ചെയ്തതായിരുന്നു കാരണം, ഈ നാലുമാസമായി ഇടയ്ക്കിടയ്ക്ക് അവൾക്കു ഇത് വരാറുണ്ട്, അവളുടെ റിബ്സ് തകർന്നു അവളുടെ അയോർട്ട ആകെ തകർത്തു കളഞ്ഞിരുന്നു , അവളുടെ ഹ്രദയ ഭിത്തികളിലും സാരമായ മുറിവുകൾ ഉള്ളതാണ് പ്രശ്നമായി അവർ പറഞ്ഞത്, അന്നെനിക്ക് ഇതൊക്കെ എന്താണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല .!
പക്ഷെ പിറ്റേന്ന് അവളെ വിട്ടു ക്ലാസ്സിൽ പോകാൻ എനിയ്ക്കു മനസ്സ് വന്നില്ല,
💬 Comments
View all comments