Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഇത് സ്ഥിരമൊരു പ്രശനമാണെന്നു അവളുടെ 'അമ്മ പറഞ്ഞിട്ടും ഞാൻ പോയില്ല,
എന്നെ അവളുടെ അടുത്ത് ഇരുത്തി അവളുടെ 'അമ്മ താഴെ മരുന്ന് മാറ്റിഎടുക്കാനായി പോയി.!
ഞാൻ അവളുടെ കയ്യിലും പിടിച്ചുകൊണ്ടു അവളുടെ അടുത്തുതന്നെ ഇരുന്നു,
സമയം ഏകദേശം ഉച്ചയോടു അടുത്തപ്പോൾ അനു എന്റെ കയ്യിലേക്ക് അമർത്തി അമർത്തി പിടിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു,
ഞാൻ കാര്യമറിയാതെ ഉറക്കെ നഴ്സിനെ വിളിച്ചു അവർ പെട്ടെന്ന് ഓടിവന്നു അവളുടെ പൾസ് നോക്കി, പെട്ടെന്ന് ഡോക്ടറെ വിളിയ്ക്കാനായി പുറത്തേക്കോടി,
ഞാനും അവരുടെ പുറകെ ഓടാനായി ഭാവിച്ചപ്പോൾ അവൾ ബലഹീനമായി ആണെങ്കിലും എന്റെ കയ്യിൽ അമർത്തി, ഞാൻ അവളുടെ അരികിൽ തന്നെ നിന്നു,
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
അവളുടെ കാലുകൾ തളർന്നത് മുതൽ അവിടെ ഒരു തണുപ്പ് തളം കെട്ടി കിടന്നിരുന്നു,
ഞാൻ അവളുടെ കയ്യിലും പതിയെ പതിയെ ആ തണുപ്പ് അരിച്ചു കയറുന്നതു ഞെട്ടലോടെ തിരിച്ചറിഞ്ഞു, എനിയ്ക്ക് ആ തണുപ്പ് അനുവിന്റെ ഹൃദയവും, തലച്ചോറിലേയ്ക്കും എത്തുന്നതിനു മുന്നേ തടയണമെന്നുണ്ടായി, ഞാൻ അതിനായി കരഞ്ഞുകൊണ്ട് അവളുടെ ശരീരത്തിലേയ്ക്ക് പടർന്നു കയറുന്ന ആ മരവിപ്പിക്കുന്ന തണുപ്പിനെ, ഞാൻ പിടിച്ചു നിർത്താൻ വൃഥാ ഒന്ന് ശ്രെമിച്ചു നോക്കി,
ഞാൻ ഉള്ളുരുകി എല്ലാ ദൈവങ്ങളെയും വിളിച്ചു ,
പക്ഷെ എന്റെ കൺമുന്നിലൂടെ അവളുടെ ജീവൻ എന്നെ വിട്ടുപോകുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു,
അവസാനം അവളുടെ എന്നെ കൊല്ലുന്ന ആ പുഞ്ചിരി മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവൾ എന്നെ വിട്ടു യാത്രയായി,
അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
പക്ഷെ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ആ വേദനയിലും അവൾ മുഖത്താ ചിരി വിരിയിച്ചിരുന്നു.!
പെട്ടെന്ന് ഓടിവന്ന ഡാക്ടറും നഴ്സുമാരും എന്നെ തള്ളി പുറത്താക്കി, അവളെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് മാറ്റി,
പക്ഷെ എനിയ്ക്കു ഉറപ്പായിരുന്നു , എന്നാലും ഞാൻ എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു
ഞാൻ ഒന്നും മിണ്ടാതെ പുറത്തു പോയി ആ കസേരയിലിരുന്നു, പണ്ടത്തെ ആ മരവിപ്പ് പിന്നെയും എന്നെ ബാധിച്ചു
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എന്റെ മുന്നിലൂടെ ആരെല്ലാമോ ഓടി പോകുന്നുന്നതും വരുന്നതും എനിക്ക് മനസ്സിലാവുന്നുണ്ട് ,
പക്ഷെ
💬 Comments
View all comments