0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

അവളുടെ കഷ്ടകാലത്തിനു പുറകെ വന്ന വേറൊരു കാർ അവളുടെ ദേഹത്തുകൂടി കയറി , അപകടം പറ്റിയ ഉടനെ തന്നെ എല്ലാവരും കൂടെ ഇങ്ങോട്ടു എത്തിച്ചു, നീ പേടിക്കണ്ട, ഇത്ര വലിയ ഹോസ്പിറ്റലല്ലേ, പുല്ലു പോലെ അവര് അവളെ രക്ഷിക്കും.!"

അവൻ  ഇത്രയും പറഞ്ഞു എന്നെ നോക്കി, ഞാൻ അറിയാതെ എന്റെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു

ഞാൻ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു, അപ്പോഴേക്കും എന്റെ ചേച്ചിയും എണീറ്റു,

ഞാൻ അവരുടെ രണ്ടുപേരുടെയും എതിർപ്പിനെ വകവെയ്ക്കാതെ അവരെയും താങ്ങി പിടിച്ചുകൊണ്ടു പിന്നെയും ഐ.സി.യുവിലേയ്ക്ക് ചെന്നു,

ഇപ്പ്രാവശ്യം എന്നെ ആരും തടഞ്ഞില്ല, ഞാനൊട്ടു ബഹളവും ഉണ്ടാക്കിയില്ല,

ആ മുറിയുടെ വലിയ വാതിലിലെ കണ്ണാടി വാതിലിലെ തുണി നഴ്സുമാര് എനിക്ക് മാറ്റി തന്നു,

ഞാൻ കുറെ കുഴലുകൾ ശരീരത്തിലും വേറെ ഏതോ മെഷീനിലുമൊക്കെ ഘടിപ്പിച്ചു കിടക്കുന്ന അനുവിനെ കണ്ടു,

ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വേറെയും കുറെ ഡോക്ട്ടർമാർ കേറിവന്നു,

അവർ എന്റെ മുന്നിൽ വാതിലടച്ചു,

അവളെ അവർ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് പിന്നെയും കൊണ്ടുപോയെന്നു അവരാരോ പറഞ്ഞു ഞാൻ കേട്ടു ,

ഞാൻ ആ വാതിൽക്കൽ തന്നെ ഇരുപ്പുറപ്പിച്ചു ,

രാത്രി വൈകിയും ആരും പോയില്ല,

രാവിലെ ആയപ്പോഴേക്കും എല്ലാവരും വീട്ടിൽ പോയൊന്നു ഫ്രഷായി വരാൻ പയ്യെ പയ്യെ പോയി തുടങ്ങിയിരുന്നു,

ഞാൻ അനങ്ങാതെ അവിടെത്തന്നെ ഇരുന്നു,

ഏഴുമണിയോടെ അനുവിനെ പിന്നെയും ഐ.സി.യുവിലേയ്ക്ക്  തിരിച്ചു കൊണ്ടുവന്നു,

ഞാൻ പിന്നെയും എന്റെ സ്ഥാനം ആ വാതിൽ പടിയിൽ ഉറപ്പിച്ചു , അനുവിനെ നോക്കികൊണ്ട്‌ ഞാൻ അവിടെ നിശ്ചലമായി നിന്നു

വൈകിട്ട് അച്ഛൻ എന്നെ ബലമായാണ്

💬 Comments

View all comments