Chapter Title : മനപ്പൂർവ്വമല്ലാതെ 2
വീട്ടിലേയ്ക്കു കൊണ്ടുപോയത്, വീട്ടിലെത്തി കുളിച്ചെന്നെല്ലാം വരുത്തി, 'അമ്മ തന്നത് എന്തെല്ലാമോ വാരി കുറച്ചു തിന്നു, ഞാൻ പിന്നെയും ഹോസ്പിറ്റലിൽ തിരിച്ചെത്തി, മൂന്നു ദിവസം കഴിഞ്ഞവൾ കണ്ണ് തുറക്കുന്നതുവരെ ഞാൻ അവിടെ നിന്ന് മാറിയില്ല, ഇതിനിടയിൽ പലപ്പോഴായി അനുവിന്റെ അച്ഛനും അമ്മയും എന്നോട് സ്നേഹത്തോടെ വീട്ടിലേയ്ക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു,
ഞാൻ അവരെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു,
അവര് പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല,
അനു കണ്ണുതുറന്നു ആദ്യം ആർകെങ്കിലും കാണാമെന്നു പറഞ്ഞപ്പോൾ അവളുടെ കുടുമ്ബത്തിന്റെ കൂടെ അവർ എന്നെയും അകത്തു കയറ്റി,
ഞാൻ ഒരു കൈ അകലെ നിന്ന് അവളെ കണ്ടു,
അവൾ ആ വേദനയ്ക്കിടയിലും എന്നോട് ചിരിച്ചു കാണിക്കാൻ പാടുപെടുന്നതായി എനിയ്ക്കു തോന്നി, ഡോക്ടർ ഞങ്ങളെ എല്ലാവരെയും പുറത്തേയ്ക്കു വിളിച്ചു മാറ്റി
" മിസ്റ്റർ. രംഗനാഥൻ, താങ്കളുടെ മകളുടെ സ്റ്റേറ്റ് ഇപ്പോഴും ക്രിറ്റിക്കൽ ആണ്, പിന്നാലെ വന്ന കാറിന്റെ ടയർ കയറി കുട്ടിയുടെ എടുപ്പല്ലെല്ലാം തകർന്നു , ഞങ്ങൾ അത് ശെരിയാക്കിയെങ്കിലും, ഞരമ്പുകൾക്കു സാരമായ പരുക്കുകൾ ഉള്ളത് കൊണ്ട്, കുട്ടിയുടെ അരയ്ക്കു കീഴ്പോട്ടു ഇപ്പോൾ തളർന്ന അവസ്ഥയാണ്., പിന്നെ മറ്റൊരു ടയർ മൂന്നു വാരിയെല്ലാണ് ഒടിച്ചിരുന്നത്, അതിൽ ഒരു പീസ് ലങ്സും, ഹാർട്ടിനും സാരമായ മുറിവുകൾ നൽകിയിട്ടുണ്ട്, ഈയൊരു അവസ്ഥയിൽ ഞങ്ങൾക്കു ഒന്നും പറയാൻ പറ്റില്ല ,
ബട്ട് ഡോണ്ട് വറി , റിക്കവർ ചെയ്യാനും 50-50 ചാൻസ് ഉണ്ട്, സൊ ലെറ്റ് ആസ് പ്രെയ്.!"
ഡാക്ടർ അനുവിന്റെ അച്ഛന്റെ പുറത്തു തട്ടി പറഞ്ഞുകൊണ്ട് പോയി
അവർ അകെ തകർന്നു പുറത്തിട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു,
💬 Comments
View all comments