0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

ജീവൻ എന്നെ വിട്ടുപോകുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു,

അവസാനം അവളുടെ എന്നെ കൊല്ലുന്ന ആ പുഞ്ചിരി മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവൾ എന്നെ വിട്ടു യാത്രയായി,

അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,

പക്ഷെ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ആ വേദനയിലും അവൾ മുഖത്താ ചിരി വിരിയിച്ചിരുന്നു.!

പെട്ടെന്ന് ഓടിവന്ന ഡാക്ടറും നഴ്സുമാരും എന്നെ തള്ളി പുറത്താക്കി, അവളെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് മാറ്റി,

പക്ഷെ എനിയ്ക്കു ഉറപ്പായിരുന്നു , എന്നാലും ഞാൻ എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു

ഞാൻ ഒന്നും മിണ്ടാതെ പുറത്തു പോയി ആ കസേരയിലിരുന്നു, പണ്ടത്തെ ആ മരവിപ്പ് പിന്നെയും എന്നെ ബാധിച്ചു

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എന്റെ മുന്നിലൂടെ ആരെല്ലാമോ ഓടി പോകുന്നുന്നതും വരുന്നതും എനിക്ക് മനസ്സിലാവുന്നുണ്ട് ,

പക്ഷെ തലയുയർത്തി അവരെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല.,,

സമയം എത്ര കടന്നു പോയെന്നോ, എന്താണ് സംഭവിക്കുന്നതെന്ന,

എനിക്ക് യാതൊന്നും മനസിലാവുന്നില്ല,

ഇടയ്ക്കു ആരുടെയെല്ലാമോ ഉറക്കെയുള്ള കരച്ചിലുകളും, പൊട്ടിത്തെറിക്കളും കേൾക്കുന്നുണ്ട്,

പെട്ടെന്ന് എന്റെ 'അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ 'അമ്മ എന്നെ ആ മാറിലേക്ക് ചേർത്ത് കിടത്തി എന്തെക്കെയോ പറയുന്നുണ്ട്, എനിയ്ക്കു ഒന്നും മനസിലാവുന്നില്ല,

ഞാൻ അറിയാതെ ആ മാറിലെ ചൂടിലേക്ക് മറിഞ്ഞു, എന്റെ ബോധം എന്നെ വിട്ടു പതിയെ എപ്പഴോ മറഞ്ഞു,.

ഞാൻ പിന്നെ എണീറ്റപ്പോൾ, എന്റെ ചുറ്റും ആരെക്കെയോ നിൽക്കുന്നു, ഞാനവരെ ഒരു ഭാവവുമില്ലാതെ നോക്കി,

അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു,

അവരിലൊരാൾ എന്നെ പിടിച്ചു പുറത്തേയ്ക്കു കൊണ്ടുവന്നു ഒരു കാറിൽ കയറ്റി,

ഞാൻ അയാളുടെ കൂടെ പോയി,

കാർ

💬 Comments

View all comments