0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

വന്നു നിന്നതു ഞാൻ ഇതുവരെ കാണാത്ത ഒരു വീടിന്റെ മുന്നിലായിരുന്നു,

അവിടെ എന്തെക്കെയോ പന്തലുകൾ കെട്ടിയിട്ടുണ്ട്,

ഞാൻ എന്നെ പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി നോക്കി, ഇതെന്റെ അച്ഛനല്ലേ.?

ഞാൻ പുള്ളിയുടെ കൂടെ മെല്ലെ ആ വീട്ടിലേയ്ക്കു കേറി,

അവിടെ നിലത്തു ആരെയോ കിടത്തിയിരിക്കുന്നു,

ആ ശരീരത്തിന് ചുറ്റും കുറെ പേര് ഇരുന്നു കരയുന്നുണ്ട്,

ഞാൻ എല്ലാവരെയും നോക്കി,

എനിയ്ക്കു ആരെയും മനസിലാവുന്നില്ല, എല്ലാം എവിടെയോ കണ്ടുമറന്ന മുഖങ്ങൾ പോലെ,

ഞാൻ ആ വെളുത്ത തുണിയിൽ കിടത്തിയിരിക്കുന്ന മുഖത്തേയ്ക്കു നോക്കി, നല്ല വെളുത്ത ഒരു മുഖം, ആ പെൺകുട്ടിയുടെ  നെറ്റിയിൽ വലിയ ഒരു പൊട്ടു തൊടീച്ചട്ടുണ്ട്,

എനിയ്ക്കാ മുഖത്തെ ചിരി മാത്രം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്,

അവൾ  എന്നെ നോക്കിയാണോ ചിരിക്കുന്നെ.?

പെട്ടെന്ന് ഒരു സ്ത്രീ വന്നു എന്നെ ചേർത്ത് പിടിച്ചു,

" നിനക്ക് ഒരിക്കലെങ്കിലും ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്റെ സുനീ..!" ആ സ്ത്രീ എന്നെ ചേർത്ത് നിർത്തി പുലമ്പി..

"മാറി നിക്ക് എന്റെ അംബികേ..!" പെട്ടെന്ന് ആരോ ആ സ്ത്രീയെ പിടിച്ചു മാറ്റി

അംബിക, അംബിക, അത് അപ്പൊ എന്റെ അമ്മയായിരുന്നോ.?

ഞാൻ അപ്പോഴും ആ വെള്ള പുതപ്പിൽ കിടത്തിയിരിക്കുന്ന ആ മുഖത്തേയ്ക്കു നോക്കി,

എന്തൊരു ഭംഗിയാണ് ആ മുഖത്തിന്, എന്തൊരു അഴകാണ് ആ വിരിഞ്ഞിരിക്കുന്ന ആ ചിരിയ്ക്കു....

പിന്നെ ഒരു മാസത്തോളം നടന്ന സംഭവങ്ങളെ കുറിച്ച് എനിയ്ക്കു യാതൊരു ഓർമയുമില്ല,

എന്റെ അച്ഛനേയും, അമ്മയേയും, ചേച്ചിയേയും, ഇടയ്ക്കെപ്പോഴെല്ലാം കണ്ട ഓർമ മാത്രം ഉണ്ടായിരുന്നു,

ഞാൻ ഒരു മാസത്തോളം എവിടെയൊക്കെയോ ചികിത്സയിലായിരുന്നു എന്ന് പിന്നീട് 'അമ്മ പറഞ്ഞു

💬 Comments

View all comments