Chapter Title : മനസിന്‍റെ ചാഞ്ചാട്ടം 2
തിന്നിട്ടു ഇക്കാക്ക് വണ്ണം വെക്കുന്നില്ലല്ലോ ..... അപ്പൊ എന്റെ ബിരിയാണീന്റെ കുഴപ്പം അല്ലാ.....
പീറ്റർ: അത് നീ നല്ല ദം ബിരിയാണി കൊടുക്കാത്തത് കൊണ്ടാണ്... ശരി ശരി ... നീ അവനോടു പറഞ്ഞേക്കൂ.. ഞാൻ അവനെ വിളിച്ചിരുന്നു എന്ന്..
ഷബ്‌ന: ok പീറ്റർ .. ആനിയെ ഞാൻ അന്വേഷിച്ചിരുന്നു എന്ന് പറയണേ...ok
ഫോൺ ഡിസ്കണക്ട് ചെയ്തു കൊണ്ട് ഷബ്‌ന മുറ്റത്തേക്ക് ഇറങ്ങി. ചിരിക്കുന്ന മുഖവും ആയി അവൾ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് തുടർന്നു.
നമ്മുടെ പീറ്ററിന്റെ കോളേജ് കൂട്ടുകാരൻ ആയിരുന്നു സുബൈർ. മുവാറ്റുപുഴകാരൻ ആയ സുബൈറിന് തടി കച്ചവടം ആണ് ജോലി. തന്റെ മാമയുടെ ഒറ്റ മകളെ നിക്കാഹ് ചെയ്തു, മാമയുടെ പണിയും അവൻ ഏറ്റെടുത്തു. നല്ല രീതിയിൽ ബിസ്സിനെസ്സ് ഉള്ളതിനാൽ അത്യാവശ്യം മെച്ചപ്പെട്ട നിലയിൽ തന്നെ ആണ് അവർ ജീവിച്ചിരുന്നത്. പീറ്ററിന് സുബൈറിനെ കൂടാതെ വേറെയും രണ്ടു ക്ലോസ് ഫ്രണ്ട്‌സ് ഉണ്ട്. ഒരു തിരുവനന്തപുരം കാരൻ ശ്രീമോഹൻ, പെരുമ്പാവൂരുകാരൻ ചാൾസ്. കോതമംഗലത്തെ കീരംപാറയിൽ ആണ് പീറ്ററിന്റെ വീട്. അത് കൊണ്ട് തന്നെ ചാൾസും സുബൈറും ആയി നല്ല സുഹൃത്ബന്ധം അവൻ നിലനിർത്തിയിരുന്നു. ഇവർ നാലുപേരും മുവാറ്റുപുഴ നിർമല കോളേജ് അടിക്കി വാണിരുന്ന നാലവർ സംഘം ആയിരുന്നു.ആ ബന്ധം അവർ ഇപ്പോളും നിലനിർത്തുന്നു. ഇടയ്ക്കു ഇടയ്ക്കു ഒരുമിച്ചുള്ള ഫാമിലി ട്രിപ്പുകൾ ഇവർ നടത്തും. അതുകൊണ്ടു ഭാര്യമാരും ആയി എല്ലാവര്ക്കും നല്ല പരിചയം ആയിരുന്നു. ഇവർക്ക് എന്തെങ്കിലും എന്തേലും ഫാമിലി പ്രോബ്ലം ഉണ്ടായാൽ അത് പറഞ്ഞു തീർക്കാൻ പരസപരം സഹായിക്കുകയും ചെയ്യും. ഈ സ്വാതന്ത്രത്തിൽ ആണ് പീറ്റർ ശബ്‌നയോടു
💬 Comments
View all comments