0%

Chapter Title : മനസ്സിന്റെ ശക്തി [ദാവൂദ്]

Author : Kambikathakal Read All Parts 617

ഉച്ചത്തിൽ പറഞ്ഞു, "പൈസയും ചോദിച്ചു എന്റെ എന്റെ അടുത്തോട്ടു വരരുത് കേട്ടോ?" "ഓഹോ... അപ്പോൾ ഉമ്മടേം കൂടി പ്ലാൻ ആയിരുന്നല്ലേ."ഞാൻ ഉച്ചത്തിൽ അലറി. ശേഷം ഉണ്ടായ കലഹത്തിൽ ദേഷ്യത്തോടെ ബൈക്കെടുത്ത് പുറത്തോട്ടിറങ്ങി.എന്താണെന്നറിയില്ല, ഈയിടെയായി ചെറിയ കാര്യങ്ങൾക്ക് പോലും കോപം വരുന്നുണ്ട്.

വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള കളിചിരി തമാശകൾക്കിടയിൽ ഷാഹിനയുടെ വാട്സ്ആപ്പ് മെസ്സേജ് ശ്രദ്ധയിൽ പെട്ടു. "റിനു.. ദിവസം 500 രൂപ തരാം, വരുന്നുണ്ടെങ്കിൽ ഇപ്പോൾ പറ." സ്ത്രീകളുടെ വസ്ത്ര കടയിൽ ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എല്ലാവരും ചിലപ്പോൾ പെണ്ണുണ്ണിയെന്നൊക്കെ പറഞ്ഞു കളിയാക്കും, അല്ലെങ്കിൽ ബി ടെക്ക് കാരൻ തുണിക്കടയിലെന്ന പദവിയും.സംശയത്തിലായിരുന്ന ഞാൻ വിശ്വസ്ഥനായ കൂട്ടുകാരന്ടെയടുത് ഉപദേശം തേടി. "അളിയാ ഇപ്പഴത്തെ അവസ്ഥയിൽ ആത്മാഭിമാനം നോക്കി പണിയെടുക്കാൻ നിന്നാൽ ഒന്നും നടക്കില്ല, കൂടാതെ വിഷുവിനു ട്രിപ്പ്‌ പോവാൻ സാധ്യതയുണ്ട്.കാശില്ലാതെ ട്രിപ്പ്‌ പോകാൻ പറ്റോ??, കുപ്പി വാങ്ങണ്ടേ?? പണിക്ക് പോടാ പൊട്ടാ...." അവന്റെ ഉപദേശത്തിന് വഴങ്ങി വാട്സ്ആപ്പിൽ സന്ദേശം അയച്ചു, "നാളെതൊട്ട് വരാം." "ഗുഡ് ബോയ്, കൂടെ ഹൃദയത്തിന്റെ ചിന്നവും."ഷാഹിന ടൈപ്പ് ചെയ്‌തയച്ചു.

പിറ്റേന്ന് രാവിലെത്തന്നെ കടയിൽ ചെന്നു. ഷാഹിനത്ത വന്നിട്ടില്ല, പകരം ആ പ്രായമുള്ള സ്ത്രീയുണ്ട്.അവർ അടിക്കലും, തുടക്കലുമായി തിരക്കിലാണ്. "കുട്ട്യേ... ഞാനീ പണിയൊന്നു തീർത്തിട്ട് വരാം."ചെറുപുഞ്ചിരിയോടെ അവരെന്നോട് പറഞ്ഞു. "എന്തെങ്കിലും സഹായം വേണോ?"മര്യാദയെന്നോണം ഞാൻ ചോദിച്ചു. "വേണ്ട കുട്ട്യേ ഈ ജോലി ഞാൻ ചെയ്ത് കൊള്ളാം." അവർ തിരക്കിട്ടത് ചെയ്തു. "ഓഹ്... ഭാഗ്യം, തൂത്തുവരാനൊന്നും നിക്കണ്ട."ഞനൊന്ന് ആശ്വസിച്ചു. നല്ല അടക്കവും ഒതുക്കവുമുള്ള നാടൻ സ്ത്രീ. മുടിയെല്ലാം വൃത്തിയായി ചീകി പുറകിലോട്ട് ഒതുക്കി വെച്ചിട്ടുണ്ട്. ചന്ദനകുറിയെല്ലാം തൊട്ട്, ചുരിദാറിലാണ്

💬 Comments

View all comments