Chapter Title : മനസ്സിന്റെ ശക്തി [ദാവൂദ്]
വേഷം.പെരുമാറ്റം കൊണ്ടും, പുറം മോടിയിലും വളരെ മാന്യമായ സ്ത്രീ. എനിക്കവരോട് ബഹുമാനം തോന്നി.
പണിയെല്ലാം കഴിഞ്ഞ് കയ്കാലുകൾ വൃത്തിയാക്കി എന്റെ അടുത്ത് വന്ന് നിന്നു. "റിനു അല്ലെ??" "അതെ."ഞാൻ പറഞ്ഞു. "ഞാൻ ഗീത." അവർ സ്വയം പരിചയപ്പെടുത്തി.പുള്ളിക്കാരി ഇവിടെനിന്നും മാറി 3 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നാണ് വരുന്നത്.അവർ എനിക്കുള്ള ജോലിയും,വ്യത്യസ്തമായ വസ്ത്രങ്ങളും വിശദീകരിച്ചു.കുട്ടികളുടെ സെക്ഷൻ ലെ കസ്റ്റമേഴ്‌സ്‌നെ ഡീൽ ചെയ്യലും, കടയിലെ മുഴുവൻ തുണി തരങ്ങളും മടക്കി ഒതുക്കി വെക്കലുമാണ് എന്റെ പ്രധാന ജോലി.
2,3 കസ്റ്റമേഴ്സ് വന്നെന്നല്ലാതെ അധികം ആളനക്കം ഉച്ച വരെ ഉണ്ടായിരുന്നില്ല."ഷാഹിനത്ത എപ്പോ വരും??"അവളെ കാണാതായപ്പോൾ ഞാൻ ഗീതയോട് ചോദിച്ചു. "ചിലപ്പോൾ പർച്ചെസിംഗിന് പോയിക്കാണും, ഉച്ച തിരിഞ്ഞ് വരുവായിരികും." ഊണ് കഴിക്കാനായി ഗീതയെയും വീട്ടിലേക്ക് ക്ഷണിച്ചു. "ഞാനിവിടെയിരുന്നു കഴിച്ചോളാം കുട്ട്യേ..."അവർ മറുപടി പറഞ്ഞു. "എന്നാ ശെരി ഞാൻ പോയിട്ട് വരാം."
ഗീത ചേച്ചി കസ്റ്റമേഴ്‌സുമായി സംസാരിക്കുന്നത് ഉറക്ക ചടവോടെ കണ്ണുകൾ തുറന്ന് കൊണ്ട് നോക്കി.ഉച്ച ഭക്ഷണം കഴിഞ്ഞ് കടയിലെ കൗണ്ടർ മേശക്ക് പുറക്കിലിരുന്ന് മയങ്ങി പോയിരുന്നു. ഷാഹിനത്ത കാണുന്നതിന് മുൻപ്, ഓടിച്ചെന്നു മുഖം കഴുകി,തിരിച്ചു വന്ന് ഉഷാറോടെ വസ്ത്രങ്ങൾ മടക്കി വെച്ചു. "ഇന്നലെ ഉറങ്ങിയില്ലേ?" കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവർ വന്ന് ചോദിച്ചു. "കുറച്ചു നേരം വൈകി." "കാമുകിമാർ വല്ലതും ഉണ്ടോ??"ചെറു ചിരിയോടെ അവർ ചോദിച്ചു. "ഇല്ല.. ഇൻസ്റ്റാഗ്രാമും, യൂട്യൂബ്മൊക്കെയായിട് സമയം പോയതറിഞ്ഞില്ല." "നീ ഒന്നും ഒളിച് വെക്കേണ്ട, ഞാനത് കണ്ട് പിടിക്കും."എന്റെ കണ്ണിൽ നോക്കികൊണ്ടവർ കളിയാക്കി. "ഇവൾക്ക് മനസ്സിലായി കാണുവോ."ഞാനൊന്ന് അമ്പരന്നു. ശേഷം ഞങ്ങൾ ഒരുപാട് കളിചിരി തമാശ കലർന്ന
💬 Comments
View all comments