Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
ഞാൻ വരാം മോളെ അതിനോട് ഞാൻ പറഞ്ഞോളാം മോള് പോയിക്കോ"
നാരായണി പറഞ്ഞത് കേട്ടു ഭവ്യ മെല്ലെ അപ്പുറത്തേക്ക് പോയി..
മായ തിരിച്ചു വന്നതറിയാതെ വക്കിലിനേം കൂട്ടി മോഹനനും വത്സലനും സ്റ്റേഷനിലേക്കു പോകുകയായിരുന്നു..
""മോഹന നീ ഒന്ന് മനുവിനെ വിളിച്ചു കാര്യം പറ ഇനി അവൻ വിചാരിക്കണ്ട ഇത്രയൊക്കെ നടന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല എന്ന്.""
വത്സലൻ ഒന്ന് പറഞ്ഞു...
"ശരിയാ ഇനി നമ്മള് വിളിച്ചു പറഞ്ഞില്ലാന്നു വേണ്ടാ ഞാൻ ഒന്ന് വിളികാം"
മോഹനൻ തന്റെ കുഞ്ഞു ഫോൺ എടുത്തു മനുവിന്റെ നമ്പറിൽ വിളിച്ചു... രണ്ടു മൂന്നു ബെല്ലടിച്ചപ്പോ അവൻ ഫോൺ എടുത്തു...
"ഹലോ മനുവല്ലേ"
മോഹനൻ ഒന്ന് ചോദിച്ചു...
"അതെ എന്താ മോഹനേട്ടാ.. എന്താ പെട്ടന്ന് വിളിച്ചേ"
മനു ആകാംഷയോടെ ചോദിച്ചു...
"അത് മോനെ മനു ഒരു പ്രശ്നമുണ്ട്.. നമ്മുടെ മായയെ പോലീസ് പിടിച്ചോണ്ട് പോയെട""
അത് കേട്ട മനു പേടിച്ചു തരിച്ചു ആകെ സ്തംഭിച്ച അവസ്ഥയിൽ ആയി..
"എന്താ പറഞ്ഞെ ഏട്ടാ എന്റെ മായയെ പോലീസ് പിടിച്ചെന്നോ എന്താ ഇ പറയണേ"
അവൻ വിറച്ചു കൊണ്ട് ചോദിച്ചു...
"അത് മോനെ നമ്മുടെ ദാമുവേട്ടനെ അടിച്ച കേസിലു മായ മോൾക്ക് എന്തോ പങ്കുടെന്നൊക്കെയാ അവരു പറയണേ എനിക്ക് ഒന്നും അറിയില്യ ഞാനും വത്സലനും വക്കിലിനെ കൂട്ടി സ്റ്റേഷനിൽ പോകുവാ മോളെ ഇറക്കാൻ "
മോഹനൻ കാര്യം പറഞ്ഞു...
".എന്റെ മായ എന്തു ചെയ്തുന്ന ഇ പറയണേ ആ പാവം ആരെ കൊന്നുവെന്ന പറയണേ കൊന്ന ആളെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ പിടിച്ചു കൊണ്ടു പോകുവാ എന്തൊക്കെയാ നടക്കണേ
💬 Comments
View all comments