0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]

Author : lion Read All Parts 773

എന്തൊക്കെയ ഇ തറവാട്ടില് നടക്കണേ"

സരസ്വതി വ്യാകുലപ്പെട്ടു..

"നമ്മുക്ക് എന്തു അറിയാം സരസ്വതി അവളു ചെയില്ലായിരിക്യം പിന്നെ എന്തിനാ പോലീസുക്കാര് അവളേം പിടിച്ചോണ്ട് പോയെ അങ്ങനെ അവര് പിടിക്യോ അവളു തെറ്റൊന്നും ചെയ്യാതെ.. കുറെ ആയില്ല്യേ മനു പോയിട്ട് എപ്പോയേലും ഒരു നിമിഷത്തിലു അവൾക്കു അങ്ങനെ തോന്നിയതാണെങ്കിലോ പറയാൻ പറ്റില്ല്യല്ലോ അവളുടെ പ്രായം അതല്ലേ"

നാരായണി ഒന്ന് സംശയം പ്രകടിപ്പിച്ചു..

"ഏയ്യ് മായ മോള് അങ്ങനെ ഉള്ള ഒരു പെണ്ണല്ല നമ്മുക്ക് അറിയില്ലേ അവളെ അവളു ഒരു പാവമല്ലേ ഇതു അവർക്കു എന്തോ തെറ്റു പറ്റിയതാ നാരായണി മോഹനേട്ടനും വത്സലേട്ടനും പോയിട്ടില്ലേ അവളെ കൊണ്ടു വരാൻ വരട്ടെ സത്യം എന്താന്ന് അപ്പൊ അറിയാല്ലോ"

സരസ്വതി തന്റെ ന്യായം പറഞ്ഞു..

""ഇനി ഇതു മനു അറിഞ്ഞാലുള്ള അവസ്ഥയാ സരസ്വതിയെ കാണാൻ പോണത്.. അവൻ എന്തൊക്കെ പുകില് ആക്കുമോ എന്തോ ഇനി... അവനു ജീവൻ അല്ലെ മായയെ... അവളു തന്നെ ചതിച്ചൂന്നൊക്കെ അവൻ അറിഞ്ഞാല് സഹികൂല അവനു""

നാരായണി അത് പറഞ്ഞപ്പോ മുറിക്കു പുറത്തു ആരോ വന്ന ശബ്‌ദം കേട്ടു അങ്ങോട്ട്‌ തിരിഞ്ഞു നോക്കി...

ഭവ്യയാണ്...

"എന്താ മോളെ"

നാരായണി ഒന്ന് ചോദിച്ചു...

"അത് ചേച്ചി പുറത്തു ആ രമണി ബഹളം വെക്കുവാ ആ തള്ളയ്ക് പൈസ വേണം പോലും എന്തോ വാങ്ങിക്കാൻ ഒരു സൊര്യവും തരണില്ല നാശം.. ചേച്ചി ഒന്ന് വന്നു ആ തള്ളയോട് സംസാരിക്കുവോ ഞാൻ പറഞ്ഞ് മടുത്തു ഏട്ടൻമാര് ആണേല് വന്നിട്ടും ഇല്ല എനിക്ക് വയ്യ ഇങ്ങനെ"

ഭവ്യ വന്ന കാര്യം പറഞ്ഞു...

""ഓ അതാണോ

💬 Comments

View all comments