Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
തരേണ്ടല്ലോ രണ്ടിനേം ഒരുമിച്ചു ഞാൻ കയറ്റും ജയിലില്.. തന്നെ കണ്ട നിമിഷം മുതൽ ഒരുപാട് കൊതിച്ചു പോയ് മായേ ഞാൻ താൻ എത്ര സുന്ദരിയാണെന്ന് അറിയോ തന്നെ കണ്ടിട്ട് പറ്റണില്ലടോ എനിക്ക് ... തന്നെ പോലൊരു പെണ്ണിനെ എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടില്ലഡോ താൻ അത്രയ്കും സുന്ദരിയാ "
അവൻ അവളെ നോക്കി കൊണ്ട് മെല്ലെ എഴുന്നേറ്റു അവളുടെ നൈറ്റിക്കു പുറത്തു കൂടെ മൃദൂലമായ ആ പുറം ഭാഗത്തു ഒന്ന് തടവി കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു പറഞ്ഞു...
അയാള് തൊട്ടപ്പോൾ മനസ്സിൽ സ്വയം കുത്തി മരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും മീനുട്ടിയുടെ മുഖം ഓർത്തപ്പോൾ മായ എല്ലാം സഹിച്ചു...
"ഷീല.. ഷീല.. "
അയാൾ കോൺസ്റ്റബിളിനെ വിളിച്ചു..
"യെസ് സർ"
ഷീല അകത്തേക്ക് വന്നു..
"മായയെ വീട്ടിൽ കൊണ്ടു ചെന്നു വിട്ടേക്ക്"
"ഓക്കേ സർ"
ഷീല ഒന്ന് സല്യൂട് അടിച്ചു കൊണ്ട് മീരയെ വിളിച്ചു പുറത്തേക്കു ഇറങ്ങി..
കരഞ്ഞു കലങ്ങിയ കണ്ണുമായി പുറത്തു പോകുന്ന മായയെ നോക്കി തന്റെ ഉദ്ദേശം നടന്നെന്ന സന്തോഷം മനസ്സിൽ വെച്ചു അയാൾ ഒന്ന് ചിരിച്ചു..
മനയ്ക്കൽ തറവാട്ടിലെ ഓരോ മുഖങ്ങളിലും അമ്പരപ്പ് മാത്രം ആയിരുന്നു.. തനിക് തെറ്റ് പറ്റിയാലും മായ മോള് അങ്ങനെ ചെയ്യില്ലെന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു...
സരസ്വതിയും നാരായണിയും മുറിയിൽ ഇരുന്നു മായയെ കുറിച്ച് തന്നെ പറയുകയായിരുന്നു...
'എന്നാലും എന്റെ നാരായണിയെ നമ്മുടെ മായ മോള് അങ്ങനെ ചെയ്യുന്നു നിനക്ക് തോന്നണുണ്ടോ അവളു അങ്ങനത്തെ ഒരു പെണ്ണാണോ എനിക്ക് ഒന്നും അറിയില്ലെന്റെ ദൈവെ
💬 Comments
View all comments