0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]

Author : lion Read All Parts 776

അവൾ ഉറച്ച മനസോടെ തറവാട്ടിലേക്കു നടന്നു...

സ്റ്റേഷനിൽ എത്തിയ മോഹനനും കൂട്ടരും മായയെ വീട്ടിലേക്കു തന്നെ പറഞ്ഞയച്ചതറിഞ്ഞു തറവാട്ടിലേക്കു തിരിച്ചു...

പുറത്തു രണ്ടു മൂന്നു ആളുകൾ നില്കുന്നതായി ദൂരെ നിന്നു തന്നെ മായ കണ്ടു...

പേടിച്ചു വിറച്ചു കൊണ്ട് തന്നെ അവൾ മെല്ലെ തറവാട്ടു മുറ്റത്തേക്കു കയറി..

നാരായണിയും സരസ്വതിയും ഭവ്യയും പിന്നെ തനിക്കു അറിയാത്ത ഒരു തള്ളയേയും മായ കണ്ടപ്പോൾ എന്തു ഇനി ഞാൻ ഇവരോട് മറുപടി പറയുമെന്ന് അറിയാതെ മെല്ലെ നടന്നു...

"ദേ.. മായേച്ചി"

മായയെ കണ്ട ഭവ്യ കരഞ്ഞു കൊണ്ട് മായയുടെ അടുത്തേക് ഓടി വന്നു...

""ഓ ഇവളാണോ എന്റെ ദാമുവേട്ടനെ കൊന്ന പൂതന ഡീ പുലയാടി മോളെ നീയും നിന്റെ മറ്റവനും കൂടെ കോണയ്ക്കുന്നത് കണ്ടതിനു ആണല്ലെടി നീ എന്റെ കെട്ടിയോനെ കൊന്നത്""

മായയെ കണ്ട രമണി ശോഭിച്ചു കൊണ്ട് ചാടി എഴുന്നേറ്റു..

ഒന്ന് മുറുക്കി തുപ്പി മായയുടെ അടുത്തേക് രമണി ചെന്നു... മായയുടെ മുടി കുത്തിൽ കേറി പിടിച്ചു കൊണ്ട് അവളെ രമണി ഒന്ന് വലിച്ചു..

"നായിന്റാമോളെ.. നിനക്ക് എന്റെ കെട്ടിയോനെ കൊല്ലാൻ മാത്രം ഉള്ള ധൈര്യം എവിടുന്നാടി വന്നേ നീ ഇനി ജീവിക്കേണ്ടടി.. നിന്നെ കൊന്നിട്ടെ ഇ രമണി ഇനി പോകു"

തന്റെ മുടി ശക്തിയായി പിടിച്ചു വലിച്ചപ്പോൾ വേദന കൊണ്ടു മായ പുളഞ്ഞു പോയി..

"തള്ളേ.. വിട് തള്ളേ എന്റെ ചേച്ചിയെ വിടാൻ"

ഭവ്യ രമണിയെ അടിക്കാനും കൈ പിടിച്ചു മാറ്റാനും ശ്രമിച്ചു കൊണ്ടിരുന്നു.. ഇതു കണ്ട നാരായണിയും സരസ്വതിയും അവരുടെ അടുത്തേക് നിലവിളിച്ചു കൊണ്ടു വന്നു..

💬 Comments

View all comments