Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
പറയുവല്ലേ""
ഇതു കേട്ട മായയുടെ നെഞ്ചിൽ ഇടുത്തി വീണ പോലെ ആയി..
ദൈവമേ ഇനി രതീഷേട്ടൻ തന്നെ ആണോ അയാളെ കൊന്നത് അങ്ങനെ ആണെങ്കിൽ കഴിഞ്ഞ ദിവസം നടന്ന എല്ലാം ദാമുവേട്ടൻ കണ്ടുവെന്നല്ലേ ഇയാൾ പറഞ്ഞതിന്റെ അർഥം ദൈവമേ അങ്ങനെ ഒന്നും ആയിരിക്കല്ലേ ഈശ്വരാ.. അവൾ മനസുരുകി പ്രാർത്ഥിച്ചു..
""അവൻ ഇവിടെ ഒരാളെ കാണാൻ വേണ്ടി വന്നതാണെന്ന എനിക്ക് അവനെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത് പക്ഷെ എന്തിനാണെന്നോ ആരാണെന്നോ എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞിട്ടില്ല .. അത് ആരാണെന്നു ആ ആളു തന്നെ പറഞ്ഞാൽ എനിക്ക് ഇവിടുന്നു വേഗം പോകാമായിരുന്നു പിന്നെ എനിക്കും നിങ്ങൾക്കും പിന്നെ ഒരു ബുദ്ധിമുട്ടും ആവില്ല അപ്പൊ പറയുവല്ലേ"
ജോൺസൺ ഒന്ന് കൂടെ എല്ലാവരോടുമായി ചോദിച്ചു...
ആരും ഒന്നും മിണ്ടാതെ ആയപ്പോൾ ജോൺസൺ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി...
""എങ്കിൽ ശരി..അങ്ങനെ ആവട്ടെ എനിക്ക് ഇവിടെ ഉള്ള ഓരോരുത്തരെയും ഒറ്റയ്ക്കു ചോദ്യം ചെയേണ്ടി വരും എല്ലാവരും സഹകരിച്ചേക്കു"" ദാസ് ഓരോരുത്തരെ ആയി ഇങ്ങോട്ട് വിളിക്കു രണ്ടു കസേരയും എടുക്ക്"
ജോൺസൺ പറഞ്ഞത് കേട്ടു കോൺസ്റ്റബിൾ ദാസ് രണ്ടു കസേര എടുത്തു മരത്തണലിൽ വെച്ചു...
"ഓരോരുത്തരായി വന്നോളൂ..ആദ്യം സ്ത്രീകൾ വന്ന മതി""
ദാസ് പറഞ്ഞു...
അങ്ങോട്ട് നോക്കി കൊണ്ട് ദാസ് അത് പറഞ്ഞപ്പോൾ തന്നോട് ആണെന്ന് വിചാരിച്ചു മൃദൂല പേടിച്ചുകൊണ്ട് ജോൺസന്റെ അടുത്തേക് മെല്ലെ പോയി..
പേടിച്ചു വിറയ്ക്കുന്ന മൃദുലയെ നോക്കി കൊണ്ട് ജോൺസൺ ഇരിക്കാൻ തല കൊണ്ട് ആംഗ്യം കാണിച്ചു...
അവൾ മെല്ലെ പേടിച്ചു കൊണ്ട് ആ കസേരയിൽ ഇരുന്നു...
"എന്താ
💬 Comments
View all comments