Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
നിങ്ങൾ അയാളെ തീർത്തത് മറുപടി വേഗത്തിൽ പറയുന്നതാ മായയ്‌കും എനിക്കും നല്ലത് സ്റ്റേഷനിൽ പോയ ചോദ്യത്തിന്റെ സ്വഭാവം മാറും അത് വേണോ അതോ എന്താ നടന്നതെന്നു സത്യം പറയുന്നോ"
അവൾ കരഞ്ഞു കൊണ്ട് അയാൾക്കു മുന്നിൽ കൈ കൂപ്പി..
"എന്റെ പൊന്നു മോളാണെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല സാറെ ഇന്നലെ അയാള് എന്നെ ഭീഷണി പെടുത്തി പുറത്തു ഇറക്കിയതാ പിന്നെ ഒന്നും എനിക്ക് അറിയില്ല നടക്കാൻ പാടില്ലാത്ത എല്ലാം നടന്നു പോയി അയാള് എന്നെ കൊണ്ട്""
അവൾ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു..
"പക്ഷെ ദാമുവേട്ടനെ അയാള് എന്തിനാ കൊന്നതെന്നു എനിക്ക് അറിയില്ല ഞാൻ കണ്ടിട്ടില്ല അയാള് എന്നോട് പറഞ്ഞത് ആരൊക്കെയോ ചേർന്നു ദാമുവേട്ടനെ അടിച്ചിട്ട് ഓടി പോയെന്നെ വേറെ ഒന്നും എനിക്ക് അറിയില്ല സാറെ ഇതാ ഇന്നലെ നടന്നത് അല്ലാതെ മറ്റൊന്നും ഇല്ല എന്റെ മോളാണെ ഇല്ല "
അവൾ കരഞ്ഞു കൊണ്ട് അവനു മുന്നിൽ കൈ കൂപ്പി..
""ആഹാ.. കൊള്ളാല്ലോടി പുന്നാര മോളെ നിന്റെ കഥ കെട്ടിയോനേം ചതിച്ചു കണ്ടവനെയൊക്കെ പാതിരാത്രി വിളിച്ചു മറ്റേ പണിയും ചെയ്തു അത് കണ്ട ഒരു വയസനെ രണ്ടും കൂടി ചേർന്നു അടിച്ചു കൊന്നല്ലേ ആരും അറിയാതിരിക്കാൻ വേണ്ടി പുന്നാര മോളെ ഇനി നമ്മുക്ക് ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു പറയാം എഴുന്നേൽക്... ദാസേ അപ്പൊ എങ്ങനെയാ ഇവളെ കൊണ്ടു പോകുവല്ലേ""
ജോൺസൺ അതുകുടെ പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് മായ അയാളുടെ കാലിൽ വീണു..
ഇതു കണ്ട മനയ്‌കലെ എല്ലാവരും എന്താ നടക്കുന്നതെന്നു അറിയാതെ ഞെട്ടി തരിച്ചു...
💬 Comments
View all comments