Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]
നോക്കി പുറത്തേക്കു ഇറങ്ങി പോയി...
സമയം സന്ധ്യയോട് അടുത്തപ്പോയെക്കും മനയ്ക്കൽ തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു ബന്ധുക്കളൊക്കെ എത്തിയിരുന്നു..
വടക്കേലെ രാഘവൻ അമ്മാവനും കുടുംബവും പിന്നെ നാരായണിയുടെയും സരസ്വതിയുടെയും ഏട്ടന്മാരും അനിയന്മാരും അവരുടെ ഭാര്യമാരും ആകെ കൂടെ ആളുകളെ കൊണ്ട് തറവാട് നിറഞ്ഞു..
ദാമു എന്ന് വെച്ചാൽ ആ വീട്ടിലെ കാര്യസ്ഥൻ എന്നതിൽ ഉപരി ആ തറവാട്ടിലെ മുതിർന്ന കാരണവരെ പോലെ തന്നെ ആയിരുന്നു എല്ലാവർക്കും ദാമുവിനെ അറിയാത്തവർ ആരുമില്ല..
അതുമല്ല മായയുടെ ഇ പ്രശ്നം കൂടി ആയപ്പോൾ അതും കൂടെ അറിഞ്ഞു ഒരു തീരുമാനം എടുക്കാൻ വിളിച്ചു കൂട്ടിയതാണ് ഇവരെയൊക്കെ മനയ്യ്ക്കൽ തറവാട്ടിനു ഒരു പ്രശ്നം വന്നാൽ പണ്ട് തൊട്ടേ എല്ലാവരും ഇതു പോലെ കൂടാറുള്ളതാണ് ...
വയസായെങ്കിലും രാഘവൻ അമ്മാവന് പണ്ടേ മായയോട് ഒരു ചാട്ടം ഉള്ളത് കൊണ്ട് തന്നെ വന്നപാടെ എന്റെ മായ മോള് എവിടാന്നും പറഞ്ഞു അയാൾ നേരെ മായയുടെ അടുത്തേക് ചെന്നു..
കരഞ്ഞു കലങ്ങിയ കണ്ണുമായി എന്തു ചെയ്യുമെന്നറിയാതെ പേടിച്ചു ഓരോന്ന് ചിന്തിച്ചു കിടക്കുന്ന മായയുടെ മുറിയിലേക്ക് അയാൾ കേറി ചെന്നു..
"മായ മോളെ കിടക്കുവാണോ കുട്ട്യേ നീയ്""
അയാളുടെ ശബ്‌ദം കേട്ടപ്പോൾ ഏതോ ചിന്തയിൽ നിന്നും ഉണർന്ന അവൾ ഒന്ന് കണ്ണു തുടച്ചു കൊണ്ട് കട്ടിലിന്നു എഴുന്നേറ്റു...
"ഓ.. അമ്മാവനോ.. വെറുതെ കിടന്നത അമ്മാവാ എന്തോ വല്ലാത്ത തലവേദന"
അവൾ അയാളെ ഒഴിവാക്കാൻ വേണ്ടി ഒന്ന് പറഞ്ഞു...
""ഓ.. ഞാൻ വന്നത് ബുദ്ധിമുട്ടായോ മോളെ വയ്യെങ്കിൽ കിടന്നോ അമ്മാവൻ എന്റെ മോളെ ഒന്ന് കാണാൻ വന്നതാ മോള് കിടന്നോ"
അയാൾ
💬 Comments
View all comments