0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]

Author : lion Read All Parts 1K

ഒന്ന് തിരിച്ചു പോകാൻ ഒരുങ്ങി..

"ഏയ്യ്.. കുഴപ്പുല്ല്യ അമ്മാവാ.. അമ്മാവൻ ഇരിക്ക്."

പോകാൻ ഒരുങ്ങിയ അയാളുടെ അടുത്തേക് മായ ഒരു കസേര ഇട്ടു കൊടുത്തു..

അയാൾ തന്റെ തോർത്ത്‌ ഒന്ന് തോളിലേക്കു ഇട്ടു മെല്ലെ അതിൽ ഇരുന്നു..

മായ ആ ബെഡിലും..

"അല്ല കുട്ട്യേ... മീനു മോള് ഇവിടെ പോയി കണ്ടില്ല്യല്ലോ അവളെ എത്ര ദിവസായി എന്റെ കുഞ്ഞിനെ കണ്ടിട്ടു അന്ന് അമ്പലത്തിൽ പോയപ്പോ കണ്ടതല്ലേ അവസാനം"

അയാൾ ഒന്ന് മീനുട്ടിയെ അന്വേഷിച്ചു..

"അവളു അപ്പുറത്ത് എവിടേലും കളിക്കുവായിരിക്കും അമ്മാവാ സന്ധ്യ ആയാലൊന്നും അവളു വരില്ല്യ ഞാൻ കുളിക്കാൻ പിടിച്ചോണ്ട് വരണം ഇപ്പൊ"

മായ തന്റെ അവസ്ഥ പറഞ്ഞു..

"​പിന്നെ എന്തൊക്കെയാ കുട്ട്യേ ഇ കേൾക്കണേ അമ്മാവന് കേട്ടിട്ട് അവിടെ ഒരു സമാധാനവും ഉണ്ടായില്ല്യ.. എന്റെ മായ മോള് അങ്ങനെ ഒന്നും ചെയ്യില്ല്യാന്ന് ഇ അമ്മാവന് അറിയാം പിന്നെ എന്താ എന്റെ കുട്ടിക്ക് പറ്റ്യേ"

അയാൾ കാര്യം ഒന്ന് അന്വേഷിച്ചു..

""ഏയ്യ്.. അതിനീ പറഞ്ഞിട്ട് എന്തിനാ അമ്മാവാ എന്റെ വിധിയാ അത് അത് അനുഭവിച്ചല്ലേ പറ്റു ആരുടെയോ പ്രാർത്ഥന കൊണ്ട ഇപ്പൊ ഇവിടെ ഇരിക്കണേ എന്റെ മോള് അവളുടെ പ്രാർത്ഥന ആവും മനുവേട്ടന്റെ പ്രാർത്ഥന ആവും ആരോ ചെയ്ത തെറ്റിന അമ്മാവാ എന്നെ ബലിയാട് ആക്കിയേ അവര് ഞാൻ മനസാ വാച അറിയാത്ത കാര്യത്തിന അവര് എന്നെ""

അവൾ അതും പറഞ്ഞു തല കുനിച്ചു കൊണ്ട് കരയാൻ ഒരുങ്ങി..

"എന്റെ കുട്ടി കരയെന്നും വേണ്ട അമ്മാവൻ വെറുതെ ചോദിച്ചെന്നെ ഉള്ളു മായ മോളെ ആർക്കാ അറിയാതെ ഇവിടെ

💬 Comments

View all comments