0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]

Author : lion Read All Parts 1K

മായയുടെ തന്നെ ആയിരുന്നു.. രതീഷ് തന്നെ ആണ് അയാളെ കൊന്നതെന്നും അതിന്റെ കൂട്ടുത്തരവാദിത്വം തനിക്കും ആണെന്ന് അവിടെ അറിയാവൂന്ന ഏക വെക്തി അവളു മാത്രം ആയിരുന്നു..

""മായേ നിനക്ക് ഒന്നും പറയാൻ ഇല്ലേ നീ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്ന് ഞങ്ങൾക്ക് അറിയാം പക്ഷെ ഇ നാട്ടുകാരുടെ മുന്നിൽ വെച്ച നിന്നെ പോലീസുകാര് വലിച്ചയച്ചു കൊണ്ടു പോയത് അത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഇവിടെ എല്ലാവർക്കും ഉണ്ട് പിന്നെ നിന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി കൂടിയ എല്ലാവരെയും ഇവിടെ ഇപ്പൊ വിളിച്ചു കൂട്ടിയെ ആരുടെയെങ്കിലും മനസ്സിൽ നീന്നെ ഒരു തെറ്റുകാരിയെപ്പോലെ കണ്ടാൽ അത് തിരുത്താനുള്ള ബാധ്യത നിനക്ക് ഉണ്ട് മായേ""

വത്സലൻ മായയോട് പറഞ്ഞു..

തല കുനിച്ചു കൊണ്ട് നിന്ന മായ അത് കേട്ടു ഒന്ന് തല ഉയർത്തി...

ഏട്ടന്മാർക് അറിയാല്ലോ എന്നെ എന്റെ മോളാണെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അവരു എന്തിനാ എന്നെ പിടിച്ചുകൊണ്ടു പോയതെന്ന് പോലും എനിക്ക് അറിയില്ല.. പിന്നെ അവരോടു കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അവർക്കു എന്നെ മനസിലായി അതാ എന്നെ അവര് വിട്ടത് ഇതാ നടന്നത് അല്ലാതെ മറ്റൊന്നും അതില് ഇല്ല ഒന്ന് എന്നെ വിശ്വസിക്കണം എല്ലാവരും..

കൈകൾ കൂപ്പി കൊണ്ട് കലങ്ങിയ കണ്ണുകളോടെ മായ പറഞ്ഞു...

അത് കണ്ട എല്ലാവരുടെയും മുഖം ഒന്ന് സങ്കടത്തിൽ ആയി..

മായയെ അത്രയും വിശ്വാസം ആയിരുന്നു എല്ലാവർക്കും..

"എങ്കിൽ ശരി എല്ലാവരും പോയി കിടന്നോ.. പിന്നെ മായ മോളെ ഒന്ന് നില്ക്കു ബാക്കി എല്ലാരും പോയിക്കോ"

മോഹനൻ പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു പോയി..

💬 Comments

View all comments