Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]
മായയെ സഭ കൂടി ഓരോന്ന് പറഞ്ഞു വേദനിപ്പിക്കേണ്ട എന്ന് തോന്നി മോഹനനു...
മായയുടെ അടുത്തേക് മോഹനൻ ചെന്നു ..
"മോളെ മായേ വത്സലൻ അങ്ങനെ ചോദിച്ചത് കൊണ്ട് മോൾക്ക് സങ്കടമൊന്നും വേണ്ട മോള് ഒരു തെറ്റും ചെയ്യില്ലെന്നു എല്ലാവർക്കും അറിയാം എന്നാലും ആരുടെയെങ്കിലും മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ മാറ്റാനാ ഇങ്ങനെ ഒരു സഭ കൂട്ടിയത് മോള് വിഷമിക്കേണ്ട പോയി കിടന്നോ പിന്നെ മനു വിളിച്ചാൽ എല്ലാം അങ്ങ് പറയണ്ട അവർക്കു ആളു മാറിയെത്തെന്നോ അറിയാതെ പറ്റിയതാന്നോ മറ്റോ പറഞ്ഞ മതി കേട്ടോ അവനു വിഷമം ആക്കണ്ട ഇനി"
മോഹനൻ അതും പറഞ്ഞു അകത്തോട്ടു കേറി പോയി അതിനു പിന്നാലെ മായയും ഒന്ന് കണ്ണ് തുടച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു...
രമണിക്കു രാത്രി വെള്ളമടിക്കുന്ന സ്വഭാവം ഉണ്ട് സഭ പിരിഞ്ഞപ്പോൾ ആണ് എവിടുന്നോ ഒപ്പിച്ച നല്ല നാടൻ വാറ്റുമായി രമണി തറവാട്ടിലേക്കു കേറി വന്നത്..
ആ സമയത്താണ് ഒരു സിഗരറ്റ് വലിക്കാൻ ആയി രാഘവന്റെ ഇളയ മകൻ രഘു വരാന്തയിലേക്ക് വന്നത്.. രമണിയുടെ വരവും അവന്റെ പുറത്തേക്കു ഇറങ്ങലും ഒരുമിച്ചു ആയിരുന്നു..
"ആ.. ഇതാര് രമണി ചേച്ചിയോ എപ്പോ വന്നു ഇങ്ങോട്ട്"
സിഗരറ്റ് ഒന്ന് കത്തിച്ചു ചുണ്ടോടു ചേർത്തു കൊണ്ട് രഘു ചോദിച്ചു..
"നീയെന്താടാ ചെക്കാ.. ഓ.. നീ ആ രാഘവന്റെ മോനല്ലേ വടക്കേലെ രാഘവന്റെ"
രമണി കുപ്പി ആ വരാന്തയിൽ വെച്ചു അവിടെ ഒന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..
"ഓ.. തന്നെ.. തന്നെ.. രാഘവന്റെ ഇളയ മോൻ രഘു.. അല്ല കുപ്പിയൊക്കെ ഉണ്ടല്ലോ ചേച്ചി
💬 Comments
View all comments