Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]
വന്നിരുന്നു...
മായയെ കണ്ട സരസ്വതി ഒന്ന് അതിശയത്തോടെ അവളോട് കാര്യം പറയാൻ ഒരുങ്ങി...
"മായേ നീ അറിഞ്ഞോ അയാള് ഇല്ല്യെ ആ പോലീസുകാരൻ നിന്നെ പിടിച്ചോണ്ട് പോയില്ല്യെ അയാളെ ആരോ കുത്തി കൊന്നു പോലും മോഹനേട്ടൻ ഇപ്പൊ വന്നു പറഞ്ഞതാ എന്നോട് നിന്നോട് ചെയ്തതിനു ദൈവം കൊടുത്ത ശിക്ഷ ആവും അയാൾക്കു"
സരസ്വതി കാര്യം മായയോട് പറഞ്ഞു..
ഒരു ഞെട്ടലോടെ അത് കേട്ടു നിന്ന മായയ്ക് ഒരു കണക്കിന് അത് ജീവൻ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു.. ശരിയാണ് തന്നോട് കാണിക്കാൻ ഇരുന്ന ചതിക്കു ദൈവം കൊടുത്ത ശിക്ഷ തന്നെയാണ് അത് അയാൾക്കു അത് അയാൾ അർഹിച്ചതാണ് എന്തായാലും വലിയ ഒരു കുരുകിൽ നിന്നും രക്ഷപെട്ടല്ലോ എന്നോർത്ത് മായ ഒന്ന് നെടുവിർപെട്ടു...
"ദൈവം വലിയവനാ ചേച്ചി ഞാൻ കരഞ്ഞത് മോളിന്ന് കാണാതെ ഇരിക്കില്ലല്ലോ അയാൾക്കുള്ള ശിക്ഷ അവിടുന്ന് കൊടുത്തു അത്രേ ഞാൻ കാണുന്നുള്ളൂ ഇതിനെ"
മായ സരസ്വതിയെ നോക്കികൊണ്ട് പറഞ്ഞു...
ചേച്ചി.. ഞാൻ തൂത്തു വരാം അവിടെയൊക്കെ ചേച്ചി ആ ചായ ഉണ്ടാക്കിക്കോ"
ചൂല് എടുത്തു തൂത്തു വരാൻ ഒരുങ്ങിയ സരസ്വതിയുടെ കൈയിൽ നിന്നും ചൂല് വാങ്ങിയ മായ അവിടം തൂത്തു വരാൻ തുടങ്ങി...
അപ്പോഴാണ് മൃദൂല എഴുന്നേറ്റു അടുക്കളയിലോട്ട് വന്നത്..
"മായേ നീ അറിഞ്ഞോ ആ പോലിസുക്കാരൻ ചത്തു പോയെന്നു മഹേഷ്ടനോട് ആരോ വിളിച്ചു പറഞ്ഞതാ ഇപ്പൊ "
വന്നപാടെ എന്തോ വലിയ വാർത്ത കിട്ടിയ പോലെ മൃദൂല മായയോട് പറഞ്ഞു...
"ഞാൻ അറിഞ്ഞു ഡീ ചേച്ചി പറഞ്ഞു എന്നോട് അയാൾക്കു അത് കിട്ടിയില്ലെങ്കിലെ അത്ഭുദം
💬 Comments
View all comments