0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]

Author : lion Read All Parts 857

തറവാട്ടിലേക്കു ഓടിയെത്തിയത്..

""സരസ്വതി.. എടി.. സരസ്വതി""

അടുക്കളയിലേക് ഓടി വന്ന മോഹനൻ സരസ്വതിയെ വിളിച്ചു..

"എന്താ മോഹനേട്ടാ എന്തു പറ്റി"

എന്തോ ജോലിയിൽ ആയിരുന്ന സരസ്വതി എന്താന്ന് അറിയാൻ വേണ്ടി അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു...

"എടി.. സരസ്വതി നീ കേട്ടോ കഴിഞ്ഞ ദിവസം ഇവിടെ വന്നു മായേ മോളെ പിടിച്ചോണ്ട് പോയ ആ സാറ് ഇല്ലേ"

"ഏതു സാർ"

സരസ്വതി അറിയാൻ വേണ്ടി ചോദിച്ചു..

"എടി.. ആ കറുത്തിട്ട് ആ പോലീസ് ഏമാൻ.. അയാള് മരിച്ചു പോയെടി പാടത്തു നില്കുമ്പോ പത്രം ഇടാൻ വരുന്ന പയ്യൻ പറഞ്ഞതാ"

മോഹനൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ സരസ്വതി ഒന്ന് ഞെട്ടി പോയി..

"അയ്യോ അതെന്താ പറ്റിയെ"

സരസ്വതി ആകാംഷയോടെ ചോദിച്ചു..

"അറിയില്ലെടി ആരാണ്ട് കുത്തി കൊന്നതെന്ന കേട്ടത് അയാൾക്കു അത് ഈശ്വരൻ കൊടുത്തതാ അല്ലെങ്കിൽ നമ്മുടെ മായ മോളെ പിടിച്ചോണ്ട് പോകുവോ ഞാൻ ഇതൊന്നു മായ മോളോട് പറയാൻ വന്നതാ ഇതു കേട്ടാൽ അവൾക്കൊന്നു സമാധാനം ആവും അയാള് പോയപ്പോ കുറച്ചു പ്രശ്നം ഒഴിഞ്ഞല്ലോ നാശം ഇനി തറവാട്ടിലേക്കു വരില്ലല്ലോ"

അയാള് മരിച്ചു പോയതിന്റെ ആശ്വാസം മോഹനന്റെ വാക്കുകളിൽ കാണാമായിരുന്നു...

"ഏട്ടൻ പോയിക്കോ ഞാൻ പറഞ്ഞോളാം മായ മോളോട് ഏട്ടൻ പോയി ജോലി എടുത്തോ"

സരസ്വതി പറഞ്ഞു..

"ശരി നീ പറഞ്ഞ മതി ഞാൻ പോവാ പാടത്തേക്കു ആ ദാമു ഉള്ളപ്പോ ഇത്ര പണി അറിഞ്ഞില്ല ഇപ്പൊ എല്ലാം ഞാൻ തന്നെ നോക്കണ്ടേ"

മോഹനൻ ഒന്ന് പരിതപിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി..

മോഹനൻ പോയപാടെ മായ എഴുന്നേറ്റ് അടുക്കളയിലേക്ക്

💬 Comments

View all comments