0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]

Author : lion Read All Parts 866

ഒരു സങ്കടം നിഴലിച്ചു..

"ഓ.. ഇവിടെ ആണെകിൽ ഒരു ഒഴിവുണ്ട് കൂട്ടിയെ പോലെ ഒരു കൊച്ചിനെ തന്നെയാ വേണ്ടത് പക്ഷെ ഒരു ഏഴു മണിവരെയൊക്കെ നിൽക്കേണ്ടി വരും കുട്ടിക്ക് അതിനു ഓക്കേ ആണെങ്കിൽ കുട്ടിക്ക് ജോലിക്കു കേറാം.. ആദ്യം ശബളം ഒരു 9000മാത്രേ കിട്ടു പിന്നെ ജോലിക്കു അനുസരിച്ചു ഞാൻ കൂട്ടി തരാം എന്താ തീരുമാനം"

മഹേഷ്‌ അവളോട്‌ ചോദിച്ചു..

"എനിക്ക് സമ്മത സാറെ നാളെ തന്നെ ഞാൻ കേറി കൊള്ളാം പിന്നെ ഇവിടുന്നു കുറച്ചേ പോകാനുള്ളു വീട്ടിലേക്കു അപ്പൊ കുറച്ചു വൈകിയാലും കുഴപ്പമില്ല ജോലി മതി എനിക്ക്"

അവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ എന്തോ മഹേഷിനു അവളോട്‌ എന്തോ ഒരു സ്നേഹം പോലെ തോന്നി..

"ശരി കുട്ടി നാളെ വന്നോളൂ ഒമ്പത് മണിക് കേറിയ മതി ജോലിക്കു കേട്ടോ കുട്ടി പോയിക്കോ"

മഹേഷ്‌ പറഞ്ഞു...

"വളരെ നന്ദി സാറെ ഒരു ജോലി എനിക്ക് അത്യാവശ്യം ആയിരുന്നു വല്യ ഉപകാരം ആയി"

അവൾ കൈ കൂപ്പി കൊണ്ട് അവനോടു നന്ദി പറഞ്ഞു...

"ഏയ്യ് കുട്ടി നന്ദിയൊന്നും പറയണ്ട ജോലി ചെയ്ത ശമ്പളം അങ്ങ് കൈയിൽ തരും അതിനു നന്ദി ഒന്നും വേണ്ട കുട്ടി പോയി നാളെ വ കേട്ടോ"

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൾ ജോലി കിട്ടിയ സന്തോഷത്തോടെ ആ കുഞ്ഞു ബാഗ് നെഞ്ചിൽ ചേർത്തു ചിരിച്ചു കൊണ്ട് പുറത്തേക്കു പോകുന്നത് മഹേഷ്‌ നോക്കി ഇരുന്നു..

മനയ്കലെ രാവിലത്തെ ജോലികളൊക്കെ കഴിഞ്ഞു എല്ലാവരും വിശ്രമത്തിൽ ആയിരുന്നു...

രഘു ആഹാരം കഴിച്ചു പുറത്തൂടെ ഒന്ന് നടക്കുവായിരുന്നു..

അപ്പോഴാണ്

💬 Comments

View all comments