0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]

Author : lion Read All Parts 847

അവര് അന്ന് രാത്രി എന്റെ കഷ്ടകാലത്തിനു പുറത്തു അയയിൽ ഇട്ട തുണി എടുക്കാൻ ഒന്ന് പുറത്തു ഇറങ്ങിയായിരുന്നു ഞാൻ.. അതാ പൊല്ലാപ്പ് ആയതു. പോലീസുക്കാര് പുറത്തു ഇറങ്ങിയായിരുന്നോ എന്ന് ചോദിച്ചപ്പോ ആണെന്ന് ഞാൻ പറഞ്ഞു പോയി.. എന്തിനാണ് എന്ന് പറയും മുന്പേ അവര് തന്നെ ഓരോ കഥ ഉണ്ടാക്കി പറഞ്ഞു എന്നെ പിടിച്ചോണ്ട് പോയതാ ഏട്ടാ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തിന്"

താൻ കാണിക്കുന്നതും പറയുന്നതും കള്ളം ആണെങ്കിലും അവന്റെ മുന്നിൽ അവൾക്കു വേറെ വഴി ഇല്ലായിരുന്നു..

"സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു ഇനി അതോർത്തു കരയാനൊന്നും നിൽക്കണ്ട എന്റെ മോള് ഏട്ടൻ ഇവിടെ പേടിച്ചു ജീവൻ പോയ പോലെ ആയിരുന്നു മോഹനേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോഴാ നിന്റെ ശബ്‌ദം കേട്ടപ്പോഴാ ശ്വാസം നേരെ വീണത് വാവേ നീ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ല മോളെ.. നിന്റെ ഉള്ളം ഒന്ന് വേദനിച്ച ജീവൻ പോകുന്നത് ഇവിടെയാ അടുത്ത് ഒന്ന് ഉണ്ടാവാൻ കൊതിച്ചു പോകുവാ വാവേ ഞാൻ"

അവൻ സ്നേഹത്തോടെ പറഞ്ഞു..

തന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന മനുവേട്ടനെ ആണല്ലോ താൻ ചതിച്ചെത്തെന്നു ഓർത്തപ്പോൾ അവൾ അറിയാതെ കരഞ്ഞു പോയി..

"വാവേ ഇനി കരയല്ലേ അത് വിട്ടേക്ക് ഞാൻ ഉടനെ നാട്ടിൽ വരാൻ പോവാ വയ്യ ഇങ്ങനെ എനിക്ക് നിന്നെ കാണണം നിന്റെ അടുത്ത് ഉണ്ടാവണം എനിക്ക് ലീവ് കിട്ടിയിട്ടുണ്ട് എന്റെ മോളെ കാണാൻ കൊതിയാവ എനിക്ക് എവിടെ എന്റെ മീനുട്ടി ഉറങ്ങിയോ അവളു"

മനു ഒന്ന് മോളെ അന്വേഷിച്ചു...

"ഉറങ്ങി ഏട്ടാ അവളു നേരത്തെ ഉറങ്ങും പിന്നെ

💬 Comments

View all comments