Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
മഹേഷിനെ ഓടി ചെന്നു മൃദൂല താങ്ങി പിടിച്ചു...
എന്താ ഈശ്വരാ ഇ കാണുന്നെ നിങ്ങള് എവിടേലും പോയി വീണോ ഏട്ടാ എന്താ നിങ്ങൾക്കു പറ്റിയെ..
മൃദൂല കരഞ്ഞു കൊണ്ട് ചോദിച്ചു..
"ഡീ മൃദു നീ ഒച്ച വെക്കാതെ എനിക്ക് ഒന്നുമില്ല മോളെ നീ കരയാതെ ഇരി"
മഹേഷ് ഒന്ന് ശ്വാസം എടുത്തു കൊണ്ട് പറഞ്ഞു...
"ഇവിടെ ഇരിക്ക് ഏട്ടാ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇപ്പൊ എന്താ മനുഷ്യ നിങ്ങൾക്കു പറ്റിയെ ഒന്ന് പറ"
മൃദൂല കണ്ണു തുടച്ചു കൊണ്ട് പിന്നെയും ചോദിച്ചു...
"ഒന്നുമില്ല മൃദു ദേ വരുന്ന വഴി വണ്ടിയിൽ നിന്നൊന്നു വീണു അത്രേ ഉള്ളു ഭാഗ്യത്തിന് ഒന്നും പറ്റിയില്ല എനിക്ക് കുഴപ്പമൊന്നുമില്ല നീ പേടിക്കല്ലേ ഇങ്ങനെ"
മഹേഷ് നടന്ന കാര്യം പറയാതെ അങ്ങനെ ഒരു കള്ളം പറഞ്ഞു...
"ദേ ഇവിടെ കിടക്കു ഞാൻ ഓടി പോയി കുടിക്കാൻ കുറച്ചു വെള്ളം എടുത്തോണ്ട് വരാം ഏട്ടാ എനിക്ക് പേടിയാവുന്നു കുഴപ്പമൊന്നും ഇല്ലല്ലോ"
എന്തോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന മഹേഷിനെ നോക്കികൊണ്ട് ചോദിച്ചു...
"ഇല്ല മോളെ നീ വെള്ളം എടുത്തോണ്ട് വാ കുടിക്കാൻ വല്ലാത്ത ദാഹം"
മഹേഷ് അവളുടെ സങ്കടം കണ്ടു ഒന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു...
"ശരി ഏട്ടാ ഇവിടെ കിടക്കു ഞാൻ ഇപ്പൊ എടുത്തു കൊണ്ടു വരാട്ടോ"
മൃദൂല പേടിച്ചു കൊണ്ട് വെള്ളമെടുക്കാൻ വേണ്ടി അടുക്കളയിലേക് ഓടി...
മഹേഷ് ഒന്ന് എഴുന്നേറ്റു ആ കട്ടിലിൽ നീണ്ടു നിവർന്നു ഒന്ന് കിടന്നു.. രഘുവിന്റെ അടിനാമ്പു കലക്കിയുള്ള ചവിട്ടു നല്ല പോലെ ഏറ്റിരുന്നു മഹേഷിന് അതിന്റെ വേദന
💬 Comments
View all comments