Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
താങ്ങാൻ പറ്റാത്തതു ആയിരുന്നു... എന്നാലും മൃദൂല അറിയാതിരിക്കാൻ മഹേഷ് തന്റെ വേദന കടിച്ചു പിടിച്ചു...
വെള്ളവുമായി ഓടിയെത്തിയ മൃദൂല വേഗം അത് മഹേഷിന്റെ കൈയിൽ കൊടുത്തു...
ഒന്ന് മെല്ലെ എഴുന്നേറ്റ അവൻ ആ വെള്ളം പതിയെ കുടിച്ചു..
"ഏട്ടാ കുഴപ്പമൊന്നും ഇല്ലല്ലോ ഹോസ്പിറ്റലിൽ പോയാലോ ഏട്ടാ"
മൃദൂല പേടിയോടെ ചോദിച്ചു...
"എന്റെ മൃദു എനിക്ക് ഒരു കുഴപ്പവുമില്ലടി നീ കിടന്നു ഉറങ്ങാൻ നോക്ക് ഞാൻ വരുന്ന വഴി കഴിച്ചത സാരമില്ല ന്റെ മോളു കിടന്നോ"
വേദന സഹിച്ചു പിടിച്ചു മുഖത്തു ഒരു ചിരി വരുത്തി മഹേഷ് പറഞ്ഞു...
അവനെ സങ്കടത്തോടെ ഒന്ന് ചേർത്തു പിടിച്ചു മൃദൂലയും കൂടെ കിടന്നു...
മീനുട്ടിയെ ഉറക്കിയിട്ടു ഉറങ്ങാൻ കിടന്ന മായയ്ക്കു എത്ര കണ്ണടച്ച് കിടന്നിട്ടും ഉറക്കം വന്നില്ല..
രതീഷേട്ടൻ ഇനി വീണ്ടും തന്നെ കാണാൻ വരുമോ എന്നുള്ള ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു...
രതീഷേട്ടൻ ആണ് അത് ചെയ്തിരുന്നതെങ്കിൽ പിന്നെ എങ്ങനെയാ കോടതി അയാളെ വെറുതെ വിട്ടത് അതിനർത്ഥം രതീഷേട്ടൻ അല്ല പ്രതിയെന്നല്ലേ അങ്ങനെ ആണെങ്കിൽ ഞാൻ ആ പോലീസുക്കാരന്റെ ഭീഷണിക്ക് വയങ്ങി അന്ന് നിന്നു കൊടുത്തിരുന്നെങ്കിൽ എന്റെ ജീവിതം എന്തായേനെ അയാള് മരിച്ചില്ലായിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നില്ലേ എടുത്തു ചാടി അയാളുടെ വാക്ക് കെട്ടു ഞാൻ നിന്നിരുന്നെങ്കിൽ ഈശ്വരാ നീ എന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ എല്ലാം തീർന്നേനെ എന്റെ മനുവേട്ടനെ വീണ്ടും ഞാൻ ഓർക്കാൻ കൂടി വയ്യ.. ഇനി ആ രതീഷേട്ടൻ വരുവായിരിക്കോ ഇങ്ങോട്ട് വന്നാൽ ഞാൻ എന്താ ഇനി ചെയ്യാ അന്ന് നിന്നു കൊടുത്ത പോലെ ഒരിക്കലും ഇനി ഉണ്ടാവരുത് ഇനി
💬 Comments
View all comments