0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

മതി എന്നാലേ എന്റെ സങ്കടങ്ങൾ മാറു"

മായ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതും പറഞ്ഞു തറവാട്ടിലേക്കു നടന്നു...

അതും നോക്കി സങ്കടത്തോടെ അവനും മെല്ലെ നടന്നു പോയി...

തറവാട്ടിലേക്കു കയറി ചെന്ന മായ കണ്ടത് കൈയിൽ ഒരു കെട്ടുമായി കസേരയിൽ ഇരിക്കുന്ന ഭവ്യയെ ആണ്..

അത് കണ്ടപ്പോൾ പേടിയോടെ മായ വേഗം അവളുടെ അടുത്തേക്കു ചെന്നു...

"എന്തു പറ്റി മോളെ എന്താ കൈക്കു പറ്റിയെ എന്താ ഇങ്ങനെ കെട്ടി വെച്ചേക്കണേ"

പേടിയോടെ മായ അവളോട്‌ ചോദിച്ചു...

"ഏയ്യ് ഒന്നുമില്ല മായേച്ചി ചെറുതായി ഒന്ന് മുറിഞ്ഞു അത് രാവിലെ മുറ്റം അടിക്കാൻ തുടങ്ങിയപ്പോൾ ഒന്ന് വഴുതി വീണതാ കൈയിലെ കുപ്പി വള രണ്ടെണ്ണം പൊട്ടി പോയി അങ്ങനെ മുറിഞ്ഞതാ ഇപ്പൊ കുറഞ്ഞു സരസ്വതി ചേച്ചി മരുന്ന് വെച്ചു കെട്ടി തന്നു അങ്ങനെ ചുമ്മാ ഇരിക്കുവാ"

ഭവ്യ നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറയാൻ പറ്റാതെ എല്ലാം മനസ്സിൽ ഒതുക്കി കൊണ്ട് മായയെ നോക്കി ഒന്ന് ചിരിച്ചു...

"ശ്രദ്ധിക്കണ്ടേ മോളെ എന്നോട് പറഞ്ഞൂടായിരുന്നോ മുറ്റമടിക്കാൻ നീ എന്തിനാ ഇങ്ങനെ രാവിലെ തന്നെ ഇറങ്ങണെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ അടിച്ചോളാം എന്ന്"

മായ അവളോട്‌ പരിഭവത്തോടെ ചോദിച്ചു...

"ഏയ്യ് അതിനെന്താ മായേച്ചി എനിക്ക് ഇവിടെ വേറെ എന്താ പണി ഉള്ളത് ആകെ ഞാൻ അത് മാത്രം അല്ലെ ചെയ്യാറുള്ളു ഇവിടെ അതും ഇല്ലെങ്കിൽ പിന്നെ ഞാൻ മടിച്ചി ആയി പോകുമെന്നെ അത് കൊണ്ട ഞാൻ ഇതു കുഴപ്പമില്ല മായേച്ചി വേദനയൊന്നും ഇല്ല ഇപ്പൊ കുറവുണ്ട്"

നല്ല വേദന ഉണ്ടെങ്കിലും ഇല്ലെന്ന

💬 Comments

View all comments