0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

ഒന്നും വിളിക്കുന്നതും ശരിയല്ല ഞാൻ രാവിലെ അങ്ങനെയൊക്കെ പറഞ്ഞത് മനസില് നന്നായിട്ടു തട്ടിയിട്ടുണ്ടെന്നു എനിക്ക് മനസിലായി അതൊക്കെ ഏട്ടൻ നന്നായിട്ടു ജീവിച്ചു കാണാൻ വേണ്ടി പറഞ്ഞതാ അല്ലാതെ വീണ്ടും പഴയ പോലെ തെറ്റിലേക്ക് പോകാൻ വേണ്ടി അല്ല"

മായ അവനെ കാര്യം പറഞ്ഞു ഒന്ന് മനസിലാക്കാൻ ശ്രമിച്ചു.. മ

"ഏയ്യ് അങ്ങനെ തന്നെ ബുദ്ധിമുട്ടിക്കണം എന്ന് ഉദ്ദേശിച്ചു ഒന്നുമല്ല മായേ വിളിച്ചേ തന്റെ ശബ്‌ദം ഒന്ന് കേൾക്കണം എന്ന് തോന്നി താൻ എന്തൊക്കെ പറഞ്ഞാലും അങ്ങനെ എനിക്ക് തന്നെ മറക്കാൻ പറ്റുവോ മായേ തനിക്കു തോന്നുന്നുണ്ടോ അത്"

രതീഷ് സങ്കടത്തോടെ ചോദിച്ചു...

"അറിയാം ഏട്ടാ പക്ഷെ മറക്കണം ശ്രമിക്കണം വേറെ ഒരു നല്ല കുട്ടി ഇയാളുടെ ജീവിതത്തിൽ വന്നാൽ എല്ലാം ശരിയാവും അത് അങ്ങനെയാ നമ്മുടെയൊക്കെ മനസില് മരിക്കും വരെ ഇതൊക്കെ ഉണ്ടാക്കും എന്നാലും അത് ഓർത്തു ഇനി ജീവിതം കളയരുത് ഇനി എന്തു പറഞ്ഞാലും നമ്മള് ഒന്നിക്കില്ല ദൈവം ഇനി ഒരു ജന്മം തരുവാണെങ്കിൽ ഇ മായ ഇയാൾക്ക് ഉള്ളത് ആയിരിക്കും ഇ ജന്മത്തിൽ എല്ലാം മനസ്സിൽ ഒതുകിയേ പറ്റു"

സാഹചര്യം എന്താണെന്നു പറഞ്ഞു മനസിലാക്കി കൊടുക്കാൻ ആയിരുന്നു മായയുടെ ശ്രമം...

"മായയ്ക്കു അങ്ങനെയൊക്കെ പറയാം ഞാൻ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞു മനസിലാക്കി തരാൻ പറ്റില്ലെടോ ഇയാളെ മറന്നു ഒരു ജീവിതം അത് എനിക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല മായേ മറ്റൊരു പെണ്ണ് അതൊക്കെ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് തന്നെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല മായേ തനിക്കു വേണ്ടെങ്കിലും ഞാൻ

💬 Comments

View all comments