Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
കാത്തിരിക്കും എന്നെങ്കിലും എപ്പോയെങ്കിലും എന്നെ ദൈവം വിളിക്കും മുൻപ് ഒരു ദിവസം എങ്കിലും എന്റെ മായയുടെ കൂടെ ജീവിക്കാൻ പറ്റിയാൽ അത് മതി എനിക്ക് അത്ര മാത്രമേ ഞാൻ എന്റെ ജീവിതത്തിനു വില കൊടുത്തിട്ടുള്ളൂ"
അവൻ അത് പറഞ്ഞപ്പോൾ എന്തോ മായയ്ക്കു ശരിക്കും സങ്കടമായി...
"ഏട്ടാ ഞാൻ ഒന്ന് പറയുന്നത് കേൾക് എന്നെ ഓർത്തു ഇയാളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ എന്തിനാ എന്നോട് ഇങ്ങനെ ഇയാൾക്ക് ഒരു ജീവിതം ആവാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല എനിക്ക് വേണ്ടി എങ്കിലും വേറെ ഒരു പെണ്ണിനെ കെട്ടണം എന്നിട്ട് സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം എനിക്ക് വാക്ക് താ"
രതീഷ് ഇനി എന്തു പറഞ്ഞാലും കേൾക്കില്ലെന്നു തോന്നിയപ്പോൾ മായ അവനെ കൊണ്ട് തന്നെ തോട്ട് സത്യം ചെയ്യിക്കാൻ ഒരുങ്ങി...
"ഇല്ല മായ നീ വേറെ എന്തു വേണമെങ്കിലും പറഞ്ഞോ പക്ഷെ ഇതു ഇതു മാത്രം എന്നെ കോണ്ട് ചെയിക്കരുത് അത് എന്നെ കൊല്ലുന്നതിനു തുല്യം ആണ് മായേ അത് നീ എന്തു പറഞ്ഞാലും ഞാൻ ചെയ്യില്ല നിനക്ക് മുന്നിൽ കള്ള സത്യം ഞാൻ ചെയ്യില്ല"
അവൻ തീർത്തും പറ്റില്ലെന്ന് പറഞ്ഞപ്പോൾ മായയ്ക്കു ആകെ നിരാശയായി...
"മ്മ് ഇയാളുടെ ജീവിതം നശിച്ചു തീരുമ്പോ ആ ശാപം എനിക്കും എന്റെ മോൾക്കും നേരെ ആയിരിക്കും വരുന്നത് അതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തത് ഒന്ന് സമ്മതിച്ചാൽ എന്താ ഇതിനു എന്നോട് ആ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം കേട്ടേ
💬 Comments
View all comments