0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

പറ്റു പിന്നെ ഇതിലേക്കു ഇനി വിളിക്കരുത് ഞാൻ ആയിരിക്കില്ല എടുക്കുന്നത് പിന്നെ ഇനി എന്നെ എവിടെയും കാണാൻ വരരുത് ഞാൻ വെക്കുവാ മോളെ പഠിപ്പിക്കണം"

തിരിച്ചു അവൻ എന്തോ പറയാൻ ഒരുങ്ങും മുമ്പ് മായ ഫോൺ കട്ട്‌ ചെയ്ത് മീനുട്ടിയുടെ അടുത്തു ഇരുന്നു അവളെ പഠിപ്പിക്കാൻ ഒരുങ്ങി അപ്പോഴും അവളുടെ മനസ് മുഴുവൻ രതീഷ് തന്നെ ആയിരുന്നു...

രാത്രി ജോലി എല്ലാം കഴിഞ്ഞു മഹേഷ്‌ മൃദൂലയെ കിടക്കാനായി വിളിച്ചു....

മഹേഷ്‌ കാണാതെ അപ്പോയെക്കും രഘു കൊടുത്ത ആ മരുന്ന് കുറച്ചു നേരത്തെ തന്നെ പാലിൽ കലക്കി മൃദൂല കുടിച്ചിരുന്നു...

അത് കുടിച്ചതിൽ പിന്നെ തലയിൽ ഒരു പിടിത്തം പോലെ മൃദുലയ്ക്കു തോന്നി...

അവൾക്കു എന്തോ വയ്യായ്ക ഉണ്ടെന്നു തോന്നിയ മഹേഷ്‌ അവളെ ഒന്ന് നോക്കി...

"മൃദു എന്തു പറ്റിയെടി വയ്യേ നിനക്ക് പനി ഉണ്ടോ"

അവളുടെ നെറ്റിയിൽ ഒന്ന് കൈ കൊണ്ട് തൊട്ട് കൊണ്ട് അവളോട്‌ ചോദിച്ചു...

"ഏയ്യ് പനി ഒന്നും ഇല്ല ഏട്ടാ എന്തോ ഒരു തലവേദന പോലെ എന്താന്ന് അറിയില്ല കുറച്ചു നേരത്തെ തുടങ്ങിയതാ"

അത് കുടിച്ചിട്ട് ആണെന്ന് മഹേഷിനോട് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് അവൾ ഒന്ന് കുഴങ്ങി...

"വയ്യെങ്കിൽ നീ കിടന്നോ ആ ബാം എടുത്തു പുരട്ടി തരട്ടെ ഒന്ന് കുറയുമെടി"

അവൻ സ്നേഹത്തോടെ ചോദിച്ചു...

"ഏയ്യ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ അത് കുറഞ്ഞോളും എനിക്ക് അത് പുരട്ടിയ ഒട്ടും പിടിക്കത്തില്ല അതാ ഏട്ടൻ ഉറങ്ങിക്കോ സാരമില്ല അത് കുറഞ്ഞോളും ജോലിയുടെ ആവും"

അവൾ അതും പറഞ്ഞു കൊണ്ട് മെല്ലെ കട്ടിലിൽ

💬 Comments

View all comments