0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]

Author : lion Read All Parts 492

വീട്ടിൽ കിട്ടുവോ.. നമ്മൾ കുറച്ചൊക്കെ എല്ലാം സഹിച്ചും പൊറുത്തും കഴിയണം..അല്ലാതെ എല്ലാം നമ്മുക്ക് കിട്ടുവോ.."" സരസ്വതി ഉപദേശിച്ചു... കാവ്യാ.. അത് ചെവികൊണ്ടില്ല.. അവൾ.. അത് കേൾക്കാത്തമാതിരി പച്ചക്കറി അരിഞ്ഞു... ""പിന്നെ.. ഇന്നലെ.. ഞാൻ നമ്മുടെ മൃദുലയുടെ റൂമിന്റെ അടുത്ത് കൂടി പോകുവായിരുന്നു..അവൾ വാതിലടച്ചു.. ആരോടോ.. എന്തോ.. സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി.. എന്താണെന്നു നോക്കാൻ.. ശ്രദ്ധിച്ചു.. കേട്ടപ്പോൾ.. അവൾ.. ഫോണിൽ കൂടെ.. ആരോടോ.. സൊള്ളുവായിരുന്നു.. പാവം.. മഹേഷ്‌.. അവനെ.. അവൾ.. വഞ്ചികുകയാണെന്നു അവൻ  അറിയുന്നില്ലല്ലോ."" നാരായണി കാവ്യയുടെ.. രഹസ്യബന്ധത്തിന്റെ കെട്ടഴിച്ചു... ""വെറുതെ എന്തിനാ ചേച്ചി ഇല്ലാത്തതു

പറയുന്നേ.. എനിക്ക് തോന്നുന്നില്ല. മൃദുല ചേച്ചി അത്തരകാരി ആണ്ണെന്നു.. ചുമ്മാ ചേച്ചി ഒരു കുടുംബ കലഹം ഉണ്ടാകേണ്ട.. മായ അതിനെ പിന്താങ്ങാതെ പറഞ്ഞു... "ഡി നിനക്ക് അറിയാഞ്ഞിട്ട.. എനിക്ക് തോന്നുന്നത് കുഞ്ഞ് ആവാത്തതിന്റെ കുഴപ്പം മഹേഷിനു ആണെന്ന..അതുകൊണ്ട് ആയിരിക്കും അവള്.. വേറൊരുത്തനെ വിളിച്ചു കൊഞ്ചുന്നെ..അവൾക്കും കാണില്ലേ മോഹങ്ങൾ.. നാരായണി  കാര്യം ആവർത്തിച്ചു... "അമ്മേ.. ദേ...അമ്മുമ്മ അവിടെ കിടന്നു വെള്ളത്തിനായി ബഹളം വെക്കുന്നു... നാരായണിയുടെ മകൾ അരുണിമ..അടുക്കളയിലെ അവരുടെ  സഭക്കിടയിലേക്കു  വന്നു.. പറഞ്ഞു.. ലക്ഷ്മണന്റെ ഭാര്യ സരസമ്മ അതാണ് അമ്മുമ്മ...ലക്ഷ്മണൻ മരിച്ചിട്ടു വർഷണങ്ങൾ ആയി... സരസമ്മ മരണകിടക്കയിൽ എന്നപോലെ... എഴുന്നേൽക്കാൻ പറ്റാതെ കിടക്കുന്നു... "ആ മൃദുല ചുമ്മാ ഇരിക്കുവല്ലേ.. അവളോട്‌ പറ.. ഞങ്ങൾ ഒരു ജോലി ചെയുന്നത് കാണുന്നില്ലേ.. നീ പോയി.. മൃദുല ആന്റിയോട്‌ പറ.. അവൾ അവളുടെ റൂമിൽ കാണും"' നാരായണിയുടെ വാക്കു കെട്ടു അരുണിമ.. മൃദുലയുടെ അടുത്തേക്ക് ഓടി.. ""അല്ല പിന്നെ.. എല്ലാം.. നമ്മൾ ചെയ്യാൻ നമ്മുക്ക് എന്താ.. വട്ടുണ്ടോ.. അവളും ഇ കുടുംബത്തിലെ തന്നെയല്ലേ.. കുറച്ചൊക്കെ ജോലി അവൾക്കും ചെയാം.. അങ്ങനെ ചുമ്മാ ഇരുന്നു.. ഫോണിൽ കുത്തികളിച്ചാൽ പോരല്ലോ.. " നാരായണി ആരോടെന്നില്ലാതെ പറഞ്ഞു..""

അരുണിമ നേരെ മൃദുലയുടെ റൂമിലേക്ക് ചെന്നു.. വാതിൽ അടച്ചത് കണ്ടു.. അവൾ.. വാതിലിൽ രണ്ടു തട്ടു തട്ടി.. ...ടപ്പ്... ടപ്പ്.. "ആരാ.. എന്താ വേണ്ടേ .. അകത്തു നിന്നും മൃദുലയുടെ ശബ്ദം  പുറത്തേക്കു  അലയടിച്ചു.. "ഞാനാ ആന്റി.. അരുണിമ...അമ്മുമ്മയ്ക് തീരെ വയ്യ.. എന്തോ..

💬 Comments

View all comments