0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 935

പെങ്ങളുട്ടിയല്ലേ;; അവൾക്കു എന്തേലും പറ്റിയാൽ അതിന്റെ നാണക്കേട് നമ്മുക്ക് കൂടിയല്ലേ..ഇ തറവാട്ടിനല്ലേ.. അതൊക്കെ നമ്മള് ചിന്തിക്കേണ്ടെ നാരായണിയെ.."" സരസ്വതി വ്യാകുലപ്പെട്ടു...

'"നമ്മൾ വ്യാകുലപെട്ടിട്ടു എന്താ സരസ്വതി കാര്യം... നമ്മുടെ കെട്ടിയോന്മാർക് ആ ചിന്ത ഇല്ലെങ്കിൽ പിന്നെ.. നമ്മൾ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം... പിന്നെ..വേറൊരുത്തി ഉണ്ടല്ലോ.... ആ കാവ്യ...എനിക്ക് തോന്നുന്നില്ല.. അമ്മായിഅമ്മയോട്.. വഴക്കു കുടിയിട്ടാണ് അവൾ ഇവിടെ വന്നു നിൽക്കുന്നതെന്ന്.. വേറെ എന്തോ അവളും കെട്ടിയവനുമായി പ്രശ്നം ഉണ്ട്.. അതാ അവളൊന്നും എടുത്തു പറയാതെ.. അഞ്ചുവർഷം അവിടെ താമസിച്ച അവൾക്കു പെട്ടന്ന് എന്താ അമ്മായിഅമ്മ പ്രശ്നകാരിയായെ.."" നാരായണി തന്റെ സംശയം പ്രകടിപിച്ചു..

""ഏയ്യ്.. അങ്ങനെ ഒന്നും.. ഉണ്ടാവില്ല നാരായണിയെ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട..കാവ്യ..അങ്ങനെയുള്ള പെണ്ണൊന്നും അല്ല..അവളെ നമ്മുക്ക് അറിയുന്നതല്ലേ..""

""മ്മ്.. ഞാൻ പറഞ്ഞെന്നെയുള്ളൂ..ഒരു... പെണ്ണ്.. ഒന്നുമില്ലാതെ.. ഭർത്താവിനെ വിട്ടു.. സ്വന്തം വീട്ടിൽ വന്നു നില്കില്ലല്ലോ.. അതിൽ വേറെ എന്തേലും കാര്യം ഉണ്ടാകില്ലേ""

"അവള് പറഞ്ഞില്ലേ അത് തന്നെ ആയിരിക്കും സംഭവം.. അവളുടെ അമ്മായി അമ്മ. ശരിയെല്ലെന്നു എനിക്ക്.. അന്ന്.. മഹേഷിന്റെ കല്യാണത്തിന് വന്നില്ലെ  ആ തള്ള അന്നേ തോന്നിയതാ.. അന്ന് ആ തള്ളയുടെ ഒരു കളി കാണണമായിരുന്നു ആ തള്ളയുടെ  സ്വാഭാവം അന്നേ എനിക്ക് മനസ്സിലായതാ.. ഞാൻ അന്നേ ചിന്തിച്ചതാ  അവൾ എങ്ങനെയാ അവിടെ നിൽക്കുന്നതെന്ന്""

"മ്മ് എന്താ സത്യമെന്ന് ആർക്കറിയാം... കാലം ശരിയല്ല അത്ര തന്നെ..നമ്മൾക്കൊക്കെ പണ്ട് വീട്ടിൽ ഒന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നോ.. ഇന്ന് അതാണോ സ്ഥിതി കാലം മാറിയില്ലേ.. എന്തും ചെയാം എന്തും കാണിക്കാം കലികാലം അല്ലാതെ എന്താ ഇപ്പോ

💬 Comments

View all comments