Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]
ഞാൻ തന്നെ തൂത്തോളം" അവൾ തന്റെ സങ്കടം പറഞ്ഞു കുനിഞ്ഞു നിന്നും പണി തുടർന്നു.. ഇന്നലെത്തെ കാര്യം ഏട്ടന്മാര് ചോദിക്കുമോ എന്നുള്ള പേടി അവൾക്കു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവര് ചോദിച്ചില്ലല്ലോന്നുള്ള ആശ്വാസത്തിൽ ആയി അവളു ..
പിന്നെ ഒന്നും പറയാൻ നില്കാതെ അവര് പാടത്തേക്കു പോയി...
അടുക്കളയിൽ എത്തിയ മൃദുല നാരായണിയെയും ദാമുവേട്ടനെയും അല്ലാതെ അവിടെ മറ്റാരെയും കണ്ടില്ല...
""നാരണിയെച്ചിയെ..ആരും ഇല്ല്യല്ലോ എവിടെ പോയി എല്ലാരും മായയും കാവ്യയൊന്നും കേറിയില്ലേ.. എഴുന്നേറ്റില്ലേ അവരു..
എന്തോ ചായയോ മറ്റോ ഉണ്ടാകുന്ന തിരക്കിൽ നാരായണി മൃദുലയുടെ ശബ്‌ദം കെട്ടു തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു..
"ഓ.. ആരും വന്നില്ല്യ കുട്ടിയെ...അല്ലേലും എല്ലാർക്കും വല്യ തിരക്കല്ലേ സമയവുമ്പൊ വെച്ചുണ്ടാക്കി വെക്കാൻ ഇവിടെ വേറെ ആളുണ്ടല്ലോ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ കാലിനു വയ്യാതെ ഇങ്ങനെ നികുമ്പോ ഒറ്റൊരെണ്ണം ഒന്നു നോക്കണ് പോലുല്ല്യ എന്റെയൊക്കെ കാലം കഴിഞ്യാ കാണാം ഇ തറവാട് തന്നെ പിന്നെ ഉണ്ടാവോ ന്തോ ഇപ്പൊ തന്നെ അവിടെ ഇവിടെ കേൾക്കനുണ്ട് ഞാൻ ചില മുറുമുറുപ്പ് സ്വത്ത് ഭാഗം വെക്കാനും അളന്നു മുറിക്കാനും പറയണതൊക്കെ എന്റെ കാലം കഴിയണവരെ എങ്കിലും എല്ലാരേം ഇങ്ങനെ ഒന്നു കണ്ട മതിയായിരുന്നു എന്റെ ദൈവെ.."
നാരായണി തന്റെ ആക്കുലത മൃദൂലയോട് പറഞ്ഞു...
നാശം.. ഞാൻ മാത്രം എന്തിനാ പിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ അവിടെങ്ങാനും കെട്ടിയോനേം കെട്ടിപിടിച്ചു കിടന്ന മതിയായിരുന്നു..മൃദൂല സ്വയം പിറുപിറുത്തുകൊണ്ട് രാവിലത്തെ പലഹാരത്തിനുള്ള ജോലിയിലേക്കു തിരിഞ്ഞു...
മുറ്റം തൂത്തു വാരി കഴിഞ്ഞു ഭവ്യ.. നേരെ ഒന്നു കുളിക്കാനായി പുറത്തെക്കു ഇറങ്ങി
💬 Comments
View all comments