Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]
ആണേല് കട പൂട്ടി വിട്ടിൽ ഇരിക്കേണ്ടി വരുട്ടോ ഒന്നു എഴുന്നേൽക് എന്റെ മനുഷ്യ.. "
മഹേഷിനെപിടിച്ച് കുലുക്കി വിളിച്ചു കൊണ്ട് ഭവ്യ തന്നെ വ്യസനം പ്രകടിപ്പിച്ചു...
"എന്റെ മോളെ ഒന്നു കുറച്ചു നേരം ഉറങ്ങിക്കോട്ടെ ഇന്നലെ എപ്പോഴാ വന്നെന്നു നിനക്ക് അറിയാല്ലോ തല പൊങ്ങണില്ലടി.. കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ നീയും വാ നമ്മുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വാ " അവൻ അവളുടെ കൈയിൽ പിടിച്ച് ബെഡിലേക് അവളെ ഒന്നു വലിച്ചു ഇടാൻ നോക്കി..
"അയ്യടാ.. ഒറ്റയ്ക്കു അങ്ങ് കിടന്ന മതി..എനിക്ക് നൂറു കൂട്ടം ജോലി ഉണ്ട് ഇവിടെ അടുക്കളയിൽ കേറിയില്ലേല്ലേ നിങ്ങളുടെ പുന്നാര പെങ്ങന്മാരും നാത്തൂന്മാരും എന്നെ കൊല്ലാതെ കൊല്ലും അത് കൊണ്ട് പൊന്നുമോൻ ഒറ്റയ്ക്കു അങ്ങ് കിടയ്ക് ഞാൻ അടുക്കളയിലോട്ട് പോവാ.. കുറച്ചു നേരം കിടന്നിട്ടു കുളിച്ചു കടയിൽ പോകാൻ നോക്ക് കേട്ടോ"
മൃദുല ചിരിച്ചു കൊണ്ട് മെല്ലെ റൂമിനു പുറത്തേക് ഇറങ്ങി...
മോഹനനും വത്സലനും കൈകോട്ടും പണി സാധനവും എടുത്തു.. രാവിലെ തന്നെ പാടത്തേക്കു പോകാൻ ഇറങ്ങുവായിരുന്നു ...
പുറത്തു മുറ്റം അടിക്കുന്ന ഭവ്യയെ കണ്ടപ്പോൾ മോഹനൻ പറഞ്ഞു...
"ഡീ.. മോളേ.. ഇന്ന് നിനക്ക് പോകണ്ടേ ക്ലാസിനു ആ മായയോടോ മറ്റോ പറഞ്ഞ പോരെ ഇതൊക്കെ.. കാവ്യ ഒന്നൂല്ല്യേ അവിടെ..എന്തെടുക്കുവാ അവളു അവിടെ "
ചൂലിനു ഒരു തട്ട് കൊടുത്തു അവൾ ഒന്നു നേരെ നിന്നു..
"എന്റെ ഏട്ടാ..ഒന്നു കാവ്യെച്ചിയോട് ഞാൻ തുക്കാൻ പറഞ്ഞതാ നേരത്തെ എന്റെ പൊന്നോ അതിനു എനിക്ക് കിട്ടാൻ ഒന്നും ബാക്കി ഇല്ല ആരും ചെയ്യണ്ട
💬 Comments
View all comments