0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

ആരോ മുട്ടിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു..

"ഡീ മായേ എഴുന്നേറ്റില്ലേ നട്ടുച്ച ആയല്ലോ എന്തു ഉറക്ക ഇതു ഒന്നിങ്ങു വന്നേ ഇ വാതില് തുറന്നെ "

പെട്ടന്ന് അവൾ എഴുന്നേറ്റു സാരി ഒന്നു നേരെ ആക്കി വാതിൽ തുറന്നു.. കാവ്യ ആയിരുന്നു അത്... മായയുടെ ആ നിൽപ്പും മുഖത്തെ ആ പരവേശവും കണ്ടപ്പോൾ കാവ്യക്ക് എന്തോ ഒരു പന്തികേട് ഉള്ള പോലെ തോന്നി..

"എന്തുവാ മായേ ഞാൻ എത്ര വിളിച്ചു എന്തെടുക്കുവായിരുന്നു അവിടെ നിനക്ക് എന്താ സുഗുല്ല്യേ..എന്താ വയ്യാത്ത പോലെ.. പനീ ഉണ്ടോടി... അവൾ മായയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി കൊണ്ട് പറഞ്ഞു ..

മായ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്നപോലെ മറുപടി കൊടുത്തു...

"ഏയ്യ്.. ഇല്ല്യ ചേച്ചി... എന്തോ ഒരു തലവേദന അതാ ഞാൻ വേറെ കുഴപ്പമൊന്നുല്ല്യ.."

അത് വിശ്വസിക്കാത്ത പോലെ അവളെ ഒന്നു നോക്കി കാവ്യ..

"മ്മ്.. ആയിക്കോട്ടെ..സരസ്വതിയേച്ചി നിന്നെ അന്വേഷിച്ചു എന്തിനാന്നു അറിയില്ല അത് പറയാനാ വന്നേ ഒന്നു ചെല്ലാൻ പറഞ്ഞു നീ ഒന്നു പോയി നോക്ക് എന്താന്ന് അവളു എണീറ്റില്ലേ മീനു.."

കാവ്യ മെല്ലെ റൂമിനു അകത്തേക്ക് കടന്നു... മായ ഒന്നു മുടി വാരികെട്ടി വെച്ചു..

"കാവ്യെ... എന്ന നീ ഒന്നു മോളെ നോക്കണേ ഞാൻ എന്താന്ന് ചോദിച്ചിട്ട് വരാം"

"ആ.. ശരി ഞാൻ ഇവിടെ ഇരുന്നോളാം നീ പോയി നോക്കിയിട്ടു വാ.."

മായ നേരെ സരസ്വതിയുടെ മുറിയിലേക് നടന്നു....

"മഹേഷേട്ട മഹേഷേട്ടാ ... എന്തു ഉറക്ക ഇതു ഇങ്ങനെ ഉറങ്ങിയ എങ്ങനെയാ.. ഒന്നു എഴുന്നേറ്റെ... ഇങ്ങനെ

💬 Comments

View all comments