0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 468

തല പൊങ്ങണില്ലടി.. കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ നീയും വാ നമ്മുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വാ " അവൻ അവളുടെ കൈയിൽ പിടിച്ച് ബെഡിലേക് അവളെ ഒന്നു വലിച്ചു ഇടാൻ നോക്കി..

"അയ്യടാ.. ഒറ്റയ്ക്കു അങ്ങ് കിടന്ന മതി..എനിക്ക് നൂറു കൂട്ടം ജോലി ഉണ്ട് ഇവിടെ അടുക്കളയിൽ കേറിയില്ലേല്ലേ നിങ്ങളുടെ പുന്നാര പെങ്ങന്മാരും നാത്തൂന്മാരും എന്നെ കൊല്ലാതെ കൊല്ലും അത് കൊണ്ട് പൊന്നുമോൻ ഒറ്റയ്ക്കു അങ്ങ് കിടയ്ക് ഞാൻ അടുക്കളയിലോട്ട് പോവാ.. കുറച്ചു നേരം കിടന്നിട്ടു കുളിച്ചു കടയിൽ പോകാൻ നോക്ക് കേട്ടോ"

മൃദുല ചിരിച്ചു കൊണ്ട് മെല്ലെ റൂമിനു പുറത്തേക് ഇറങ്ങി...

മോഹനനും വത്സലനും കൈകോട്ടും പണി സാധനവും എടുത്തു.. രാവിലെ തന്നെ പാടത്തേക്കു പോകാൻ ഇറങ്ങുവായിരുന്നു ...

പുറത്തു മുറ്റം അടിക്കുന്ന ഭവ്യയെ കണ്ടപ്പോൾ മോഹനൻ പറഞ്ഞു...

"ഡീ.. മോളേ.. ഇന്ന് നിനക്ക് പോകണ്ടേ ക്ലാസിനു ആ മായയോടോ മറ്റോ പറഞ്ഞ പോരെ ഇതൊക്കെ.. കാവ്യ ഒന്നൂല്ല്യേ അവിടെ..എന്തെടുക്കുവാ അവളു അവിടെ "

ചൂലിനു ഒരു തട്ട് കൊടുത്തു അവൾ ഒന്നു നേരെ നിന്നു..

"എന്റെ ഏട്ടാ..ഒന്നു കാവ്യെച്ചിയോട് ഞാൻ തുക്കാൻ പറഞ്ഞതാ നേരത്തെ എന്റെ പൊന്നോ അതിനു എനിക്ക് കിട്ടാൻ ഒന്നും ബാക്കി ഇല്ല ആരും ചെയ്യണ്ട ഞാൻ തന്നെ തൂത്തോളം" അവൾ തന്റെ സങ്കടം പറഞ്ഞു കുനിഞ്ഞു നിന്നും പണി തുടർന്നു.. ഇന്നലെത്തെ കാര്യം ഏട്ടന്മാര് ചോദിക്കുമോ എന്നുള്ള പേടി അവൾക്കു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവര് ചോദിച്ചില്ലല്ലോന്നുള്ള ആശ്വാസത്തിൽ ആയി അവളു ..

പിന്നെ ഒന്നും പറയാൻ നില്കാതെ അവര് പാടത്തേക്കു പോയി...

അടുക്കളയിൽ എത്തിയ മൃദുല നാരായണിയെയും ദാമുവേട്ടനെയും അല്ലാതെ അവിടെ മറ്റാരെയും കണ്ടില്ല...

""നാരണിയെച്ചിയെ..ആരും ഇല്ല്യല്ലോ എവിടെ പോയി എല്ലാരും മായയും കാവ്യയൊന്നും കേറിയില്ലേ.. എഴുന്നേറ്റില്ലേ അവരു..

എന്തോ ചായയോ മറ്റോ ഉണ്ടാകുന്ന തിരക്കിൽ നാരായണി മൃദുലയുടെ ശബ്‌ദം കെട്ടു തിരിഞ്ഞു നിന്നു അവളോട്‌ പറഞ്ഞു..

"ഓ.. ആരും വന്നില്ല്യ കുട്ടിയെ...അല്ലേലും എല്ലാർക്കും വല്യ തിരക്കല്ലേ സമയവുമ്പൊ വെച്ചുണ്ടാക്കി വെക്കാൻ ഇവിടെ വേറെ ആളുണ്ടല്ലോ എന്റെ

💬 Comments

View all comments