0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

"എന്ന ശരി വാവേ റസ്റ്റ്‌ എടുക്ക് ഞാൻ ഉച്ചയ്ക്ക് വിളിക്കാട്ടോ "

"മ്മ്... ശരി..

അവൾ ഫോൺ വെച്ചു... എന്നെ ഇങ്ങനെ സ്നേഹിക്കുന്ന മനുവേട്ടനെ ചതിക്കാൻ എന്നെകൊണ്ട് ആവില്ലെന്നു മായ മനസ്സിൽ ഉറപ്പിച്ചു... എന്തു വന്നാലും മനുവേട്ടനെ ഞാൻ ചതിക്കില്ല...ഓരോന്നു ആലോചിച്ചു മായ കട്ടിലിലേക്കു ഇരുന്നു...

ജോലി തീർത്തു വന്ന മൃദൂല ക്ഷീണത്തിൽ കട്ടിലിൽ വെറുതെ കിടക്കുവായിരുന്നു...

"നാശം.. നടുവിന്റെ പണി കഴിഞ്ഞുന്ന തോന്നണേ അത് എങ്ങനെയാ കൊച്ചമ്മമാരൊക്കെ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോയല്ലോ ഇവിടുന്നു ഇവളുമാർക്കൊക്കെ വെച്ചുണ്ടാക്കി കൊടുക്കാൻ ഞാൻ ആരാ ഇവൾമാരുടെ പണികാരിയോ ഹമ്മേ എന്റെ നടു ലോകത്തു ഒരു വീട്ടിലും കാണില്ല ഇത്രേം പണി.. അത് എങ്ങനെയാ ആ മനുഷ്യനോട് അന്നേ പറഞ്ഞതാ കിട്ടുന്ന സ്വത്തും വാങ്ങി എങ്ങോട്ടേലും വീടും വെച്ചു പോവാന്ന് അത് എങ്ങനെയാ പെങ്ങൻമാരേം ഏട്ടന്മാരേം കണ്ടില്ലേലും അയാൾക്കു ഉറക്കം വരില്ലല്ലോ നാശം ഇവിടെ അടുക്കളയിൽ കിടന്നു തീരാനാ എന്റെ വിധി" മൃദൂല സ്വയം പരിതപിച്ചു...

അവൾ തിരിഞ്ഞു കിടന്നു എന്തോ ഓർത്ത് തന്റെ ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയലു ചെയ്തു..

റിങ്.. റിങ്.. രണ്ടു ബെൽ അടിച്ചപ്പോൾ മറു വശത്തു ഫോൺ അറ്റൻഡ് ആയി..

"ഹലോ..അരുണേ ... എന്തെടുക്കുവാ അവിടെ"

"ഓ നി ആയിരുന്നോടി ...

അവൻ മറുപടി നൽകി..

ഞാൻ എഴുന്നറ്റില്ലെടി.. കിടക്കയില.. ഇന്നലെ വൈകി ഓഫീസിന്നു വരാൻ.. എന്തു പറ്റി രാവിലെ നിന്റെ കെട്ടിയോൻ പോയ"

അവൻ അറിയാൻ വേണ്ടി ചോദിച്ചു..

"ഓ പുള്ളിക്കാരൻ രാവിലെ പോയി അയാള് ഉണ്ടേലു ഞാൻ വിളികുവോട

💬 Comments

View all comments