0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

മുൻപ് ഒന്നു പോ .. "

അതും പറഞ്ഞു അവൾ അകത്തേക്ക് പോകാൻ ഒരുങ്ങി.. അവളുടെ മുന്നിൽ ഒരു കൈ വെച്ചു അവളെ അവൻ ഒന്നു തടഞ്ഞു നിർത്തി ..

'ഞാൻ പോക്കോളാം.. പക്ഷെ ഒന്നു മനസിൽ വെച്ചോ മായേ .. നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല ജീവിക്കാൻ നിനക്ക് വേണ്ടിയാ ഞാൻ എല്ലാം കളഞ്ഞേ എന്റെ ജീവിതം നീ എന്റെ പെണ്ണ എന്റേത് മാത്രം ഒരുത്തനും അങ്ങനെ ഇപ്പൊൾ നിന്നെ ഞാൻ ഇനി കൊടുക്കില്ല.. ഞാൻ ഇപ്പൊ പോവാം പക്ഷെ ഞാൻ നാളെ വരും രാത്രിയില് എല്ലാരും ഉറങ്ങി കഴിയുമ്പോൾ ഇല്ലത്തിന് പിറകിലോട്ട് നീ വരണം ഞാൻ അവിടെ ചായ്പ്പിൽ ഉണ്ടാകും... വന്നേ പറ്റു അല്ലെങ്കിൽ ഉടനെ മോളേം കൊണ്ടു നിനക്ക് ഇവിടുന്നു ഇറങ്ങേണ്ട സ്ഥിതി വരും മായേ.. എനിക്ക് നമ്മുടെ പഴയ കാര്യങ്ങള് എല്ലാരേയും അറിയിക്കേണ്ടി വരും അത് വേണ്ടെങ്കിൽ മായേ നാളെ പറഞ്ഞ പോലെ പിറക്കിലോട്ട് വന്നേക്കണം എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വന്നേ പറ്റു വന്നില്ലേൽ ഇതുപോലെ ഞാൻ ഇങ്ങോട്ട് കേറി വരും രാത്രി കേട്ടല്ലോ പിന്നെ എന്താ സംഭവിക്കുവാന്നു അറിയാല്ലോ ...

അവൾ തിരിച്ചു എന്തെങ്കിലും പറയാൻ ഒരുങ്ങും മുൻപ് അവൻ ചുറ്റുപാടും ഒന്നു നോക്കി പുറത്തോട്ടു ഇറങ്ങിപോയി...

അവൻ പോയതും നോക്കി മായ പേടിച്ചു വിറയ്ക്കാൻ തുടങ്ങി ഞാൻ എന്തു ചെയ്യും എന്റെ കുടുംബം ജീവിതം എന്റെ മനുവേട്ടൻ എല്ലാം പോകും രതീഷേട്ടൻ പറയുന്നപോലെ നാളെ ചെന്നില്ലെങ്കിൽ എന്റെ പഴയ കഥയൊക്കെ എല്ലാവരും അറിയും പിന്നെ ഓർക്കാൻ കൂടി

💬 Comments

View all comments