Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
കൊണ്ട് ശ്വാസം എടുത്ത് അവന്റെ ശരീരമാകെ ഒന്നു കൈകൾ കൊണ്ട് തൊട്ടും നോക്കിയും പരിശോധിച്ചു..
"എബി.. ഡാ.. നിനക്ക് എന്തെങ്കിലും പറ്റിയോടാ അയാള് നിന്നെ അടിച്ചോ.. ഒന്നും ആയില്ലല്ലോ നിനക്ക്.. എബി ഡാ "
അവൾ കരഞ്ഞു കൊണ്ട് വീണ്ടും അവനെ കെട്ടിപിടിച്ചു..
"ഇല്ല വാവേ എനിക്ക് ഒന്നും പറ്റിയില്ല കരയല്ലേ നീയ്യ് "
അവൾ ആ ഷോക്കിൽ നിന്നും മുക്തയാവാൻ കുറച്ചു നേരം പിടിക്കുമെന്ന് അവനു തോന്നി... ഇത്രയൊക്കെ നടന്നിട്ട് എനിക്ക് എന്തേലും പറ്റിയോ എന്നാണ് അവൾക്കു ഇപ്പോഴും പേടിയെന്നു ഓർത്തപ്പോൾ അവൾ അവനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അവനു മനസിലായി..
"വാവേ.. ഞാൻ കാരണമാണല്ലോ നിനക്ക് എല്ലാം വരണേ സോറി വാവേ.. ഞാൻ പറഞ്ഞിട്ട് വന്നിട്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ മാപ്പ്.. എന്റെ ജീവന്. വേദനിച്ചില്ലെങ്കിൽ മാപ്പ്"
അവൻ അറിയാതെ കരഞ്ഞു പോയി..
"ഒന്നുല്ല എബി എനിക്ക്.. കരയല്ലേ എന്റെ മുത്ത്.. നിന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ അല്ലെ നമ്മള് വന്നേ ഇങ്ങനെയൊക്കെ ആവുമെന്ന് അറിഞ്ഞിട്ടല്ലലോ സാരമില്ല നമ്മുക്ക് കുറച്ചു നേരം എവിടേലും ഇരുന്നിട്ട് പോവാം ഡാ നീ വണ്ടി എടുക്ക് ഇനി ഇവിടെ നിൽക്കണ്ട"
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തന്റെ യൂണിഫോം ഒന്നു നേരെ ആക്കി അവനും ഒന്നു ഡ്രെസ്സ് ശരിയാക്കി വണ്ടിയിൽ കയറി അവളെയും കയറ്റി അവൻ വണ്ടി എടുത്തു ..
തറവാട്ടിൽ ഉച്ച ഭക്ഷണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞു എല്ലാവരും വിശ്രമത്തിൽ ആയിരുന്നു...
മായ ഒന്നു ഉച്ചമയക്കത്തിനുള്ള ഒരുക്കത്തിൽ കിടക്കുവായിരുന്നു.. എന്നും ഉറങ്ങാറുള്ള മായയ്ക് ഇന്ന് ഉറക്കം വന്നതേ ഇല്ല..
💬 Comments
View all comments