Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
തനിക്കു വേറെ പരുപാടി ഒന്നുല്ലല്ലോ"
അവൻ ഒന്നു അറിയാൻ വേണ്ടി ചോദിച്ചു.
"ഏയ്യ്.. ഇല്ല മനു പോകാം നീ ഇറങ്ങിയിട്ട് വിളിച്ച മതി അല്ലേൽ നമ്മുക്ക് ഒരുമിച്ചു ഇറങ്ങാം.. എന്ന ശരി ഞാൻ ഡ്യൂട്ടിക്ക് കേറട്ടെ ടൈം ആയി ഈവെനിംഗ് കാണാം ബെയ്."
അതും പറഞ്ഞു മീര പുറത്തേക്കു ഇറങ്ങി പോയി മായയെ വിളിക്കാൻ ടൈം ഇല്ലെന്നു കണ്ട മനുവും ഡ്യൂട്ടി തുടങ്ങി...
എബിയുടെ കൂടെയുള്ള കറക്കം കഴിഞ്ഞു തറവാട്ടിലേക്കു വരുന്ന ഭവ്യയെ നോക്കി വരാന്തയിൽ ഇരുന്ന് മുടി ചിക്കുവായിരുന്നു മൃദൂല... അവളുടെ ആ നടപ്പും ആ പൊടി പറ്റിയ യൂണിഫോമും കണ്ടപ്പോ എന്തൊക്കെയോ സംഭവിച്ചതിന്റെ ഒരു ലക്ഷണം തോന്നി മൃദുലയ്ക്... മൃദുലയെ കണ്ടിട്ടും കാണാത്ത പോലെ തല തായ്‌തി കൊണ്ട് അകത്തേക്ക് കേറി പോകാൻ ഇറങ്ങിയ ഭവ്യയെ മൃദുല ഒന്നു വിളിച്ചു..
ഡീ.. ഭവ്യെ.. ഒന്നു നിന്നെ എന്തുവാ നിന്റെ കോലം എന്നെ കണ്ടിട്ടും എന്താ നീ മിണ്ടാതെ കേറി പോണേ ഇന്ന് എന്താ നേരത്തെ.. എന്തുവാ ഇ ഡ്രെസ്സിലൊക്കെ അയ്യോ ഇതെന്ന മുറിഞ്ഞിട്ടുണ്ടല്ലോ"
കാലിൽ നിന്നു ചെറുതായിട്ട് ബ്ലഡ് വരുന്നുണ്ടായിരുന്നു ആ ഓട്ടത്തിനീടയിൽ പറ്റിയതാണ്.. ആ അങ്കലാപ്പിൽ അവളു അത് ശ്രദ്ധിച്ചതെ ഇല്ലായിരുന്നു..
"ഡീ സത്യം പറ എന്താ പറ്റിയെ എന്തോ സംഭവിച്ചിട്ടുണ്ടല്ലോ എന്താ കാര്യം പറ"
മൃദുല അവളെ പിടിച്ചു ഒന്നു കുടഞ്ഞു കൊണ്ട് ചോദിച്ചു..
"അത്.. ചേച്ചി വരുന്ന വഴി ഒന്നു വീണു കുഴപ്പമൊന്നുല്ല്യ.. ചെറുതായിട്ട് ആ തോടിന് അടുത്തുടെ വരുമ്പോഴാ സോറി ചേച്ചി ഇതു പറയാൻ പേടിച്ചിട്ടാ മിണ്ടാതെ കേറി
💬 Comments
View all comments