Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
അവൾ ചിരിച്ചതിനുള്ള കാരണം പറയാൻ പറ്റാത്തിനാൽ അവളു വിഷയം മാറ്റി..
"ഏയ്യ് ഞാൻ എന്തോ ആലോചിച്ചു പോയതാ ചേച്ചി"
"മ്മ് മ്മ്.. ആലോചിച്ചോ... മനു ഇപ്പോയൊന്നും വരണില്ല്യെ മായേ.. നിന്നേം മോളേം കാണാൻ ഒന്നും അവനു ആഗ്രഹം കാണില്ലേ.."
സരസ്വതി ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..
ഇവിടെ വന്നിട്ട് എന്തിനാ ചേച്ചി മോളൊക്കെ വലുതായി വരുവല്ലേ ഒന്ന് കണ്ണ് അടച്ചു തുറക്കുമ്പോയെക്കും അവൾക്കു കെട്ടിക്കേണ്ട പ്രായമാകും ഇ കാലത്തു അതിനൊക്കെ എത്ര പൈസ വേണോന്നു വിചാരിച്ച ഇരിക്കണേ ഇവിടെ വന്നു ഇരുന്നിട്ട് എന്തു കിട്ടാൻ.. എന്നേം നോക്കി ഇരുന്ന ജീവിക്കാൻ പറ്റില്ലല്ലോ ആഗ്രഹം ഉണ്ട് കൂടെ ഇരിക്കണം എന്നൊക്കെ എല്ലാം കൂടെ ഒരുമിച്ചു നടക്കില്ലല്ലോ ചേച്ചി.. അഞ്ചാറു മാസം കഴിഞ്ഞ ലീവ് കിട്ടുമെന്നൊക്കെ വിളിച്ചപ്പോ പറയണുണ്ടായിരുന്നു.. അറിയില്ല ചിലപ്പോ വരുവായിരികും.. മോൾക്ക് ഇപ്പൊ അച്ഛയെ അറിയതെ ഇല്ല കുഞ്ഞായിരുന്നപ്പോ പോയതല്ലേ വരുമ്പോ ഇനി ഒരു ആഘോഷം ആവും"
മായ തന്റെ സങ്കടം സരസ്വതിക്കു ബോധ്യപ്പെടുത്തി കൊടുത്തു..
അല്ല മൃദുലേ നീ കഴിഞ്ഞ ദിവസം ഒരു ഡോക്ടറെ കാണാൻ പോകുന്നുണ്ടെന്നു പറഞ്ഞിട്ട് എന്തായി പോകുന്നില്ലേ.. ഒന്ന് കാണിച്ചുടായിരുന്നോ എത്ര നാളായി ഇങ്ങനെ.. അവനു ഇപ്പൊ അതിനോടൊന്നും താല്പര്യം ഒന്നും ഇല്ല്യല്ലേ.. നിങ്ങൾക്കും വേണ്ടേ ഒരു വാവയൊക്കെ"
നാരായണി ഒന്ന് അവളുടെ മനസ്സറിയാൻ വേണ്ടി ചോദിച്ചു..
"മഹേഷേട്ടന് ഇപ്പൊ ഒന്നിനും താല്പര്യം ഇല്ല ചേച്ചി ഏട്ടനെ പറഞ്ഞിട്ടും കാര്യമില്ല എത്രയെന്നു വെച്ച പോയി കാണിക്കുന്നേ എവിടെ കാണിച്ചാലും പറയുന്നേ രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലെന്ന.. കുഴപ്പം ഇല്ലേൽ പിന്നെ എന്താ കുഞ്ഞു
💬 Comments
View all comments