0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 789

മായ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി..

തറവാട്ടു മുറ്റത്തേക്കു കേറിയ കാവ്യ മായയെ കണ്ടു ഒന്നു അടുത്തേക് വന്നു..

കുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തെക്കു വന്നു..

"ആഹാ.. മേമേടെ..മീനു മോള് മാമുണുവാണോ.. എന്റെ പഞ്ചാര മോളാണെ കഴിച്ചോട്ടെ .. അവളുടെ ഇരു കവിളും പിടിച്ച് കാവ്യ ഒന്നു കുലിക്കിയപ്പോൾ മീനുട്ടി ഒന്നു കിന്നരി പല്ലുകൾ കാട്ടി ചിരിച്ചു"

"അല്ല മായേ നീ എവിടെയാ പോയെ രാവിലെ കാണാണില്ലായിരുന്നല്ലോ."

ചോദിക്കേണ്ടെന്നു വെച്ചു ഇരുന്നെങ്കിലും കാവ്യ എന്തോ സന്തോഷത്തിൽ ആണെന്ന് തോന്നിയപ്പോ മായ ഒന്നു ചോദിച്ചു പോയി...

"ഓ.. അതൊന്നുമില്ല മായേ ഒരാളെ കാണാൻ ഉണ്ടായിരുന്നു ചെറിയൊരു ആവിശ്യം അതിനു വേണ്ടി പോയതാ കുറച്ചു വൈകി പോയി കുറച്ചു സ്ഥലങ്ങളിലൊക്കെ പോകാൻ ഉണ്ടായിരുന്നു അതാ..ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ടു വയ്യ എന്തേലും കഴിക്കട്ടെ ഞാൻ"

കാവ്യ മറുപടി കൊടുത്തു അകത്തേക്ക് കേറി പോയി...

മായ എന്തോ ആലോചിച്ചു കൊണ്ട് മീനുട്ടിക്ക് വീണ്ടും ചോറ് കൊടുത്തു...

ഒന്നു കുളിച്ചു ഫ്രഷ് ആയി കട്ടിലിൽ കിടക്കുവായിരുന്നു ഭവ്യ...

നല്ല കാറ്റും മഴയും വരാൻ സാധ്യത ഉണ്ടെന്നു കണ്ട ഭവ്യ താൻ ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോൺ എടുത്തു ഒന്നു ചാർജിനു ഇട്ടു..

"രാത്രി എബിയെ വിളിക്കണം പാവം" ഭവ്യ ഒന്നു ആലോചിച്ചു... വല്ലതും പറ്റികാണുവോ എന്തോ.. എന്തു സന്തോഷത്തിൽ ഇരുന്നതാ അവിടെ എവിടുന്നാണോ എന്തോ ആ കാലൻമ്മാര് ആ സമയത്തു വന്നത് ദൈവമേ ഓർക്കുമ്പോ തന്നെ പേടിയാവുന്നു അവന്മാരുടെ കയ്യിന്നു രക്ഷപെടാൻ പറ്റിയില്ലായിരുന്നേ എന്റെ ജീവൻ തന്നെ പോയേനെ ഇപ്പൊ ദൈവം

💬 Comments

View all comments