Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു.. അവന്റെ കൂടെ ബൈക്കിൽ കയറി..അവനോടു ചേർന്നു ഇരുന്നു അവൻ വണ്ടി എടുത്തു..
ബീച്ചിലേക് അവർ എത്തി..
നട്ടുച്ച നേരം ആയതു കൊണ്ടു തന്നെ വലിയ ആളൊന്നും അവിടെ ഉണ്ടായിരുന്നില്ല.. കാറ്റാടി മരങ്ങൾക്കിടയിൽ അവിടിവിടെയായി ഇരിപ്പിടങ്ങൾ വെച്ചിട്ടുണ്ട്.. അവർ വണ്ടി ഒന്ന് ഒതുക്കി വെച്ചു ആ മരങ്ങൾകിടയിലൂടെ കൈകൾ കോർത്തു നടന്നു...
"എബി നമ്മുടെ കല്യാണം കഴിഞ്ഞാലും നമ്മള് ഇങ്ങനെ തന്നെ ആയിരിക്കും അല്ലേടാ നമ്മുക്ക് നമ്മള് ഇപ്പൊ നടക്കുന്ന വഴികളിലുടെ അന്നും നടക്കണം എല്ലായിടത്തും പോകണം.. എന്തു രസമായികുമല്ലേ അതൊക്കെ നീന്റെ കൂടെ ഞാൻ എന്നും ഹാപ്പിയാടാ"
അതും പറഞ്ഞു അവൾ അവന്റെ തോളിലേക്കു ഒന്ന് ചാഞ്ഞു..
"ഡീ.. വാവേ നമ്മുക്ക് ഇവിടെ ഇരുന്നാലോ നല്ല തണലും കാറ്റും ഉണ്ട് ഇവിടെ വാ ഇവിടെ ഇരി."
അവളുടെ കൈ പിടിച്ചു ആ ബെഞ്ചിൽ അവൻ അവളെ ഇരുത്തിച്ചു..
"ഡീ വാവേ ഞാൻ ഇ മടിയിൽ ഒന്ന് കിടക്കട്ടെ ഇങ്ങനെ കിടക്കാൻ വല്ലാത്ത ആഗ്രഹ.. കിടക്കട്ടെ"
അവൻ അവളോട് ഒന്ന് അപേക്ഷിച്ചു..
"എന്റെ മടിയിൽ കിടക്കാൻ ഇങ്ങനെ ചോദിക്കണോ എബി..ഞാൻ നിന്റെയല്ലേ എന്റെ എല്ലാം നിനക്കല്ലേ അതിനു എന്റെ അനുവാദം വേണോ നിനക്ക് എന്റെ മുത്ത് വാ വന്നു കിടക്കു"
അവളുടെ സമ്മതം കിട്ടിയ അവൻ ആ ബെഞ്ചിൽ കേറി കിടന്നു അവളുടെ മടിയിലേക്ക് തല ചായ്ച്ചു.. അവളുടെ കൈയിൽ വെറുതെ പിടിച്ചു..
"ഡീ.. വാവേ.. തന്റെ മടിയിൽ ഇങ്ങനെ കിടന്നു ഞാൻ മരിക്കുവാണേൽ പോലും ഞാൻ ഹാപ്പിയാടോ..
💬 Comments
View all comments