Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
സംശയത്തോടെ ചോദിച്ചു..
"ഞാനും ശ്രദ്ധിച്ചില്ലടാ ഏട്ടന്മാരുടെ കാര്യം ഓർത്തതെ ഇല്ല്യ..എന്റെ പൊന്നോ യുദ്ധം ആയിരുന്നു ഇന്നലെ എല്ലാരും കൂടെ എന്നെ കൊന്നില്ലന്നെ ഉള്ളു ഇതു വരെ ഏട്ടന്മാരുടെ മുഖത്തു പോലും നോക്കി സംസാരിക്കാത്ത ഞാൻ ഇന്നലെ എന്തൊക്കെയാ അവരോടു പറഞ്ഞെന്നു അറിയോ നിനക്ക്..പാവം എന്റെ ഏട്ടന്മാര് അത്രയൊക്കെ പറഞ്ഞിട്ടും അവര് ഒന്ന് അടിച്ചത് പോലുമില്ല എന്നെ... എന്നെ ജീവന അവർക്കു അവരെയ ഞാൻ.. നിനക്ക് വേണ്ടിയാ എബി എല്ലാം നിന്നെ അത്രയ്ക്കു ഇഷ്ടപ്പെട്ടു പോയെടാ ഞാൻ അതിന്റെ ധൈര്യത്തിലാ ഞാൻ ഇന്നലെ അവിടെ കാട്ടികൂട്ടിയത്തു എല്ലാം.. എന്നെ ഒരിക്കലും കൈ വിടല്ലേടാ പിന്നെ ഞാൻ ഉണ്ടാവില്ല"
അവൾ അവന്റെ കൈയിൽ ഒന്ന് മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു..
"അറിയാം മുത്തേ ജീവിക്കുന്നേലും മരിക്കുവാണേലും ഇ എബി ഉണ്ടാകും കൂടെ എന്തിനാണേലും അത് പോരെ ജീവൻ പോയാലും എബിയുടെ വാക്ക് മാറില്ല"
അവന്റെ ഉറച്ച വാക്കുകൾ അവൾക്കു ആശ്വാസമേകി...
"എബി.. എന്തായാലും ഇനി വൈകുന്നേരെ വിട്ടിൽ പോകാൻ പറ്റു നമ്മുക്ക് എവിടേലും കുറച്ചു നേരം പോയി ഇരുന്നാലോ ആരുടെയും ഡിസ്റ്റർബ് ഇല്ലാത്ത ഒരിടത്തു കുറച്ചു നേരം നിന്റെ കൂടെ ഇരിക്കാനാ ഇവിടെ വേണ്ട പുറത്തു എവിടേലും"
അവൾ ഒന്ന് അവനോടു ചോദിച്ചു..
"എന്ന വാ നമ്മുക്ക് ബീച്ചിൽ പോവാം അവിടെ ഇപ്പൊ ആരും ഉണ്ടാവില്ല നല്ല കാറ്റും ഉണ്ടാകും കുറച്ചു നേരം അവിടെ പോയി ഇരിക്കാം അപ്പോയെക്കും സമയം ആക്കും നിനക്ക് എന്നിട്ട് വീട്ടിൽ പോവേം ചെയാം എന്താ പോരെ"
അവൻ മറുപടി കൊടുത്തു...
"മ്മ്.. മതി.. വാ.."
💬 Comments
View all comments