0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 405

വെക്കല്ലേ.. ഒരു.. മിനിറ്റ്.. പ്ലീസ് വെക്കല്ലേ വാവേ ."

അവൻ പറഞ്ഞത് കേൾക്കും മുമ്പ് അവൾ കോൾ കട്ട്‌ ചെയ്തു...

"നാശം.ഒന്നു മൂഡായി വന്നതായിരുന്നു..

അവൾ കോൾ കട്ട്‌ ചെയ്ത ദേഷ്യതിൽ അവൻ ഫോൺ സ്വിച് ഓഫാക്കി...

ഡ്രസ്സ് ഒന്നു നേരെ ആക്കി അവൾ അവനെ നോർമൽ കോൾ ചെയ്തു അവൻറെ ഫോൺ ഓഫായെന്നു അറിഞ്ഞപ്പോൾ ചെറുതായിട്ട് സങ്കടം ആയെങ്കിലും ചാർജ് ഇല്ലാത്തതു കൊണ്ടായിരിക്കും എന്ന് വിചാരിച്ചു അവളും ഫോൺ മാറ്റിവെച്ചു മെല്ലെ ഓരോന്ന് ചിന്തിച്ചു കിടന്നു...

മീരയുമായി ഔട്ടിങ്ങിനു പോയ മനു..അവളുമായി ചെന്നത്.. പബിലേക്കു ആയിരുന്നു.. ഇടയ്ക് വരാറുള്ളതാണ് അവര് ഇവിടെ...

"മീര..നിനക്ക് എന്താ വേണ്ടേതു .. വോഡ്കയാണോ അതോ ബിയറോ"

ചെയറിൽ ഇരുന്ന് കൊണ്ട് മനു മീരയെ നോക്കികൊണ്ട് ചോദിച്ചു....

"മനുവിന് ഇഷ്ടമുള്ളത് എന്തായാലും മതി സ്ഥിരം വോഡ്ക അല്ലെ ഇന്ന് ബിയർ വാങ്ങിച്ചാലോ"

മീര ഒന്നു മറുപടി കൊടുത്തു..

ഓക്കേ രണ്ടു ബിയർ കൂൾ തന്നെ എടുത്തോ..

അവിടുത്തെ സ്റ്റാഫിനോട് മനു പറഞ്ഞു...

"പിന്നെ.. മീര.. താൻ ഒന്നും പറഞ്ഞില്ലലോ..ഡോ.. നമ്മള് ഇതു ഇങ്ങനെ എത്രകാലം മുന്നോട്ടു കൊണ്ടു പോകാന പ്ലാൻ..തനിക്കും ഒരു ലൈഫൊകെ വേണ്ടേണ്ടോ.. പിന്നെ ഒരിക്കൽ ഞാൻ കാരണം ആണ് തന്റെ ലൈഫ് പോയതെന്ന് പറഞ്ഞാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല മീര.. മായയെ കളഞ്ഞു ഒരിക്കലും നിന്നെ നാലാളു അറിയെ സ്വന്തമാക്കാനും എന്നെ കൊണ്ട് പറ്റില്ല"

മനു തന്റെ നിസ്സഹായവസ്ഥ അവളോട്‌ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു...

"മനു ആ വിഷയം വിട്ടേക് മനു..എന്റെ ലൈഫ് അങ്ങനെ ഒന്നു ഞാൻ സ്വപ്നം കണ്ടിട്ടില്ല പിന്നെ ജീവിക്കാൻ കൂടെ ഒരാള് വേണമെന്ന് നിർബന്ധം ഇല്ലല്ലോ വയസാകുമ്പോ ആരേലും നോക്കാൻ വേണം എന്നാണെങ്കിൽ എന്റെ കൈയിൽ ഇഷ്ടം പോലെ പൈസ ഉണ്ട് ആർക്കും അവകാശം ഇല്ലാത്ത അനാഥയുടെ കാശ് ഏതേലും കൊച്ചിനെ ദത്തു എടുത്തു അതിനെ നോക്കിയ പോരെ ആരും ഇല്ലാത്ത എന്നെ പോലെ ഒരു പാവത്തിനെ..പക്ഷെ എന്റെ ഒരു ആഗ്രഹം പറയട്ടെ ഞാൻ മനു... പറയുന്നത് തെറ്റാണെന്നു അറിയാം..

💬 Comments

View all comments