0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 408

ഒരു മുഖം ദാമു ഒന്നു ആലോചിച്ചപ്പോൾ ആളെ മനസിലായി.

"ഡാ.. നീ വടക്കുമ്പായിലെ രതീഷ് അല്ലെ ആ നാടു വിട്ടു പോയവൻ നീ വന്നെന്നു ഞാൻ അറിഞ്ഞു നിനക്ക് എന്താടാ ഇ തറവാട്ടിൽ ഇ പാതി രാത്രീ കാര്യം നീ മോഷ്ടിക്കാൻ കേറിയതാണല്ലേ.. അല്ലേടാ"

ദാമു അവനു നേരെ അലറി..

"അല്ല.. ദാമുവേട്ടാ ഞാൻ മോഷ്ടിക്കാൻ വന്നതൊന്നുമല്ല ഞാൻ എല്ലാം പറയാം ആദ്യം എന്നെ ഒന്നു ഇവിടെ നിന്നു കയറ്റു കേറാൻ പറ്റണില്ല "

മോഷ്ടിക്കേണ്ട കാര്യം അവനു ഇപ്പൊ ഇല്ല വേറെ എന്തോ ഉദ്ദേശത്തിൽ ആണ് അവൻ വന്നതെന്ന് തോന്നിയ ദാമു എന്താന്ന് അറിയാൻ വേണ്ടി ആദ്യം അവന്റെ കൈ പിടിച്ചു...

"മ്മ്.. പിടിച്ചു.. കേറൂ "

ദാമുവിൻറെ ഉരുക്കു പോലുള്ള കൈയിൽ പിടിച്ചു സുഖമായി അവൻ കേറി വന്നു..

നനഞ്ഞു കുളിച്ചു ആകെ വൃത്തികെട്ട അവസ്ഥയിൽ ആയിരുന്നു അവൻ...

"ഇനി പറയെടാ നീ എന്തിനാ വന്നേ ഇവിടെ അതും ഇ പാതി രാത്രി സത്യം പറഞ്ഞില്ലെങ്കിൽ കൊന്നു കളയും ഞാൻ ഇവിടെ ആരെ കാണാനാടാ നീ വന്നത് പറയാൻ"

ദാമു അവനെ നേരെ ചാടി കടിക്കാൻ ചെന്നു.. ആജാനബാഹുവായ അയാളെ കണ്ടാൽ തന്നെ പേടി ആവുന്നതാണ് ദേഷ്യപെടുമ്പോൾ ഒരു ഭീകരനെ പോലെ തോന്നി.. ആ കൊള്ളിയാൻ വെളിച്ചത്തിൽ പകൽ പോലെ പരസ്പരം അവർക്കു കാണായിരുന്നു...

അവൻ ഒന്നു കൈ കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു..

"ഞാൻ പറയാം എന്നെ ഒന്നും ചെയ്യരുത് ഞാൻ എല്ലാം പറയാം.. ഞാൻ.. ഞാൻ മായയെ കാണാൻ വന്നതാ.. മഴയത്തു.. ഇ കുഴി ശ്രദ്ധിച്ചില്ല അറിയാതെ വീണു പോയതാ"

അവൻ തന്റെ ഉദ്ദേശം അയാൾക്കു മുന്നിൽ വെളിപ്പെടുത്തി..

മായയെ കാണാൻ ഇവൻ എന്തിനാ വന്നത് അവനും ഇവളും തമ്മിൽ എന്താ ബന്ധം അയാൾ ഒരു നിമിഷം തല പുകഞ്ഞു...

"നീ.. എന്തിനാടാ മായയെ കാണുന്നെ അവളും നീയും തമ്മിൽ എന്താ ബന്ധം പറയെടാ മായ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു ഇ കുഴിയിൽ തന്നെ കുഴിചൂ മൂടും

💬 Comments

View all comments