0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 407

കുഞ്ഞിനെ നിനക്ക് ഞാൻ തരും പോരെ ഇനി സങ്കടം വേണ്ട കേട്ടോ ആ മുഖം ഇങ്ങനെ കാണുന്നത് എനിക്ക് ഇഷ്ടമല്ല അതുകൊണ്ടാ"

അവൻ മെല്ലെ ഒരു സിപ് എടുത്തു കൊണ്ട് അവളുടെ സങ്കടം മാറ്റാൻ വേണ്ടി പറഞ്ഞു..

അതുകേട്ട മീരയുടെ മുഖം പ്രസന്നമായി....

"മനു... ലവ് യൂ ഡാ റിയലി ലവ് യൂ"

അവളും ഒരു സിപ് എടുത്തു കൊണ്ട് അവന്റെ സ്നേഹത്തിനു മറുപടി നൽകി..

തറവാട്ടിന്റെ ആണികല്ല് ഇളക്കുന്ന വിധത്തിൽ ആയിരുന്നു മഴയുടെയും കാറ്റിന്റെയും ഇടിയുടെയും പ്രകമ്പനം...

പുറത്തു.. വരാന്തയിൽ ചുരുണ്ട കിടന്നു ഉറങ്ങുന്ന ദാമു എന്തോ പട്ടിയുടെ വല്ലാത്ത കുര കേട്ടാണ് ഉണർന്നത്...

ഇ പട്ടിക്കു എന്തു പറ്റി.. അങ്ങനെ കുരയ്ക്കുന്നതല്ലല്ലോ...

തറവാട്ടിൽ ചുറ്റി പറ്റി നടക്കുന്ന ഒരു ചാവാലി പട്ടിയാണ് രാത്രി ഉറക്കം തറവാട്ടിന്റെ പിറകിലും..

"കള്ളനോ മറ്റോ ആവോ ഇനി നാശം കറന്റും ഇല്ലല്ലോ.. ആ ടോർച് ഉണ്ടല്ലോ ഒന്നു നോക്കാം"

അരയിൽ തുരുകിയ മോഹനൻ കൊടുത്ത ആ ചെറിയ ടോർച് എടുത്തു ദാമു മെല്ലെ എഴുന്നേറ്റു..

അതിശക്തമായി പെയ്യുന്ന മഴയിൽ തണുത്തു കുടുകുട വിറച്ചു കൊണ്ട് മെല്ലെ ദാമു പട്ടി നോക്കി കുരയ്ക്കുന്ന ദിക്കു ലക്ഷ്യമാക്കി നീങ്ങി...

വീട്ടിനു പിറകിൽ മുഴുവൻ കാടാണ്.. ദാമു ഒന്നു ടോർച് അടിച്ചു നോകിയെങ്കിലും അങ്ങനെ ആരെയും കണ്ടില്ല.. എന്നാലും പട്ടി നിർത്താതെ കുരയുമാണ്..

അപ്പോഴാണ് എന്തോ ഒരു ഞരക്കം പോലെ ദാമു കേട്ടത്... ഒന്നു ശ്രദ്ധിച്ചു നോക്കിയപ്പോൾ ചാണകത്തിനായി എടുത്ത കുഴിയിൽ നിന്നാണ്..

ചെറിയ പേടി തോന്നിയെങ്കിലും ദാമു മെല്ലെ അടുത്ത് ചെന്നു നോക്കി.. ആരോ അതില് വീണു കിടക്കുന്നതാണ് അപ്പോൾ കണ്ടത്..കേറാൻ പറ്റണില്ല അയാൾക്കു...

ദാമു കള്ളൻ ആകുമെന്ന് വിചാരിച്ചു മുഖത്തെക്കു തന്നെ ടോർച് അടിച്ചു നോക്കി...

"ആരാടാ അത് എന്താടാ ഇവിടെ കാര്യം കള്ള.. കേറി വാടാ.. മോഷ്ടിക്കാൻ വന്നതാണല്ലേ.ഇ ദാമു ഉള്ളപ്പോൾ നിനക്ക് ഇവിടെ മോഷ്ടിക്കാൻ കേറാൻ എങ്ങനെ ധൈര്യം വന്നെടാ"

ദാമു അവനു നേരെ ശബ്ധിച്ചു..

ഒന്നുടെ നേരെ അവന്റെ മുഖത്തു.. ടോർച് അടിച്ചപ്പോൾ എവിടെയോ കണ്ട പോലെ

💬 Comments

View all comments