0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 395

കൊണ്ട് മോഹനന്റെ കാലിൽ വീണു...

ഏട്ടാ.. എന്നെ കൊണ്ട് പറ്റില്ല ഏട്ടാ അവനെ മറക്കാൻ ജീവൻ പോയാലും അവനില്ലാതെ എനിക്ക് പറ്റില്ല ഏട്ടാ.. എന്നോട് ക്ഷമിക്കു ഏട്ടാ.. ഏട്ടന്റെ പെങ്ങളുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടാ.ഏട്ടന്മാരുടെ സമ്മതം ഇല്ലാതെ ഞാൻ പോവില്ല ഏട്ടാ അവന്റെ കൂടെ പക്ഷെ വേറെ ഒരാളെ എനിക്ക് കെട്ടാൻ പറ്റില്ല ഏട്ടാ അങ്ങനെ ചിന്തിക്കാൻ പോലും ആവില്ല അവന്റെ കൂടെ അല്ലാതെ ജീവിക്കില്ല ഞാൻ ഏട്ടന്മാര് സമ്മതിക്കും വരെ ഞാൻ നില്കും പക്ഷെ എനിക്ക് എന്റെ ഏട്ടന്മാരെ എന്നും ഇങ്ങനെ കാണണം എനിക്കും നിങ്ങളും വേണം അവനും വേണം എന്നെ ഒന്നു മനസിലാകൂ ഏട്ടാ."

അവളു കാല് പിടിച്ചു പൊട്ടികരഞ്ഞപ്പോൾ എന്തോ മോഹനന്റെ കണ്ണും നിറഞ്ഞു പോയി...

അയാൾ ഒന്നു അവളെ എഴുന്നേൽപ്പിച്ചു.. ആ കണ്ണുകൾ തുടച്ചു..

"മോളെ.. ഏട്ടന് എന്നും നി സന്തോഷമായിട്ട് ഇരിക്കുന്നത് കാണാനാ ഇഷ്ടം പക്ഷെ ഇ കാര്യത്തിൽ എനിക്ക് നിന്റെ സന്തോഷത്തിനു കൂടെ നിൽക്കാൻ പറ്റില്ല മോളെ..എന്റെ മോള് അവനെ മറന്നേക്കൂ ഏട്ടന് വേറെ ഒന്നും പറയാൻ ഇല്ല"

മോഹനൻ കണ്ണു തുടച്ചു കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ മുറിക്കു പുറത്തോട്ടു പോയി...

ഭവ്യ കട്ടിലിലേക് കിടന്നു ആ തലയണ മുറുകെ പിടിച്ചു അവൾ എന്തു ചെയ്യണമെന്ന് അറിയാതെ പൊട്ടി കരഞ്ഞു....

ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ശക്തിയായി കാറ്റും മഴയുമായി ഭൂമിയിൽ തൊട്ടു... ഇടിയും മിന്നലും തറവാട്ടിന്റെ കോണുകളിൽ പ്രകമ്പനം കൊള്ളിച്ചു...

"അമ്മേ.. നിക്ക് പേടിയവന്.. അമ്മേ."

ഇടിയുടെ ശബ്‌ദം കേട്ടു മീനുട്ടി പേടിച്ചു പുതപ്പിനുള്ളിൽ കേറി കിടപ്പായിരുന്നു...

അമ്മേടെ മോള് ഉറങ്ങിക്കോട്ടോ പേടിക്കേണ്ടട്ടോ.. അമ്മ വാവാവോ പാടി തരാവേ..

"വാവാവോ.. വാവേ.. വാവോ"

മായ മെല്ലെ താരാട്ടു പാടി മോളെ ഉറക്കാൻ തുടങ്ങി...

മായയുടെ മനസ്സിൽ അപ്പോഴും അയാള് ഇന്ന് വരുമോ എന്നുള്ള ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു...

ഠപ്...ഠപ് വാതിൽ പലകൾ ശബ്ദിച്ചു..

പുറത്തെ ഇടി മിന്നലിനെക്കാളും വലിയ വെള്ളിടി മായയുടെ നെഞ്ചിനുള്ളിൽ മുഴങ്ങി.. ദൈവമേ അയാള് ആണോ ഇനി അവൾ പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു..

"ആ...

💬 Comments

View all comments